Sunday, 9 August 2015

ഇങ്ങനെയും ചില ബാച്ചിലർ ലൈഫ് (ഒരു ചവറു പോസ്റ്റ്‌)
___________________________________________________


                പുതിയ കമ്പനിയിൽ ജോയിൻ ചെയിതപ്പോൾ പുതിയതായി ഒന്നും കിട്ടിയതായി അവൾക്കു തോന്നിയില്ല.അപരിചിതങ്ങൾ ആയ കുറെ  മുങ്ങൾ... ആ മുങ്ങളിൽ തെളിഞ്ഞു കാണുന്ന അവരുടെ മനസുകൾ... പിന്നെ ചില മുഖം മൂടിയിട്ട മനസുകളും....

                         പുതിയ ടീമിലേക്ക് ഊർജ സ്വലമായ വരവേൽപ്പയിരുന്നു.ഒന്നോ രണ്ടോ പെണ്‍കുട്ടികളിൽ കൂടുതൽ തന്റെ ടീമിൽ ഉണ്ടാവില്ല എന്നവൾക്ക് ഉറപ്പായിരുന്നു.ജോയിൻ ചെയിതപ്പോലാണ് അറിയുന്നത് താനാണ് ടീമിലെ ഒറ്റ പെണ്‍കുട്ടി എന്ന് അറിയുന്നത്.അതും ഒരു പുതുമയുള്ള കാര്യമല്ല .
                       
                          അല്ലെങ്കിലും ഈ ഐ ടി കമ്പനികളിൽ എന്താണ് പുതുമയുള്ളത് ? എപ്പോഴും ടെൻഷൻ അടിച്ചു നടക്കുന്ന ബോസ്.എങ്ങോട്ട് തിരിഞ്ഞാലും സ്റ്റാറ്റസ് അന്വേഷിക്കുന്ന ടീം ലീഡ്.പിന്നെ കുറച്ചു പൊളിറ്റിക്സ്.പരസ്പരം കാണുമ്പൊൾ മാത്രം ആത്മാർത്ഥത മെനഞ്ഞു എടുത്തു കാണിച്ചു കൂട്ടുന്ന സൌഹൃദങ്ങൾ .എങ്കിലും അവരുടെ ഇടയിൽ വല്ലപ്പോഴും കണ്ടുമുട്ടുന്ന നല്ല ഹൃദയങ്ങൾ...

                            പേ ഇൻ ഗസ്റ്റ് ആയി ഒരു വീട്ടിൽ ചെല്ലുമ്പോഴും തനിക്കു പറ്റിയ കൂട്ടുകാരെ എന്തായാലും കിട്ടാൻ പോകുന്നില്ല എന്ന് അവൾക്കു അറിയാമായിരുന്നു.എല്ലാവര്ക്കും അവരവരുടേതായ ഒരു ലോകം ഉണ്ടാകും .അതിൽ നിന്ന് തോല് പൊട്ടിച്ചു പുറത്തു വരാൻ ആരും  ആഗ്രഹിക്കുന്നില്ല.

                      എപ്പോളാണ് താൻ ഏകാന്തത ആസ്വദിച്ചു തുടങ്ങിയത് എന്നവൾ ചിന്തിച്ചു.അച്ഛന്റെയും അമ്മയുടെയും നടുവിൽ സ്നേഹിച്ചു തിമിർത്ത ബാല്യം.കൌമാരം സമ്മാനിച്ച കുറെ നല്ല കൂട്ടുകാർ..യവനത്തിൽ ഏവരെയും പോലെ പൂത്തുലഞ്ഞു നിന്ന കോളേജ് ലൈഫ്.പിന്നീടു മാറി മറഞ്ഞു കാണുന്ന പല മുങ്ങൾ.ചിലത് മനസ്സിൽ പതിഞ്ഞു .പതിഞ്ഞ മുങ്ങൾ പലതും പിന്നീടു മായിച്ചു കളയേണ്ടി വന്നു.കാലം അവയെല്ലാം മായിച്ചു.


പുതുമയുള്ള ഒന്നും ചെയാൻ ഇല്ലാതെ ഇരുന്നപ്പോളാണ് ചുറ്റുപാടുകളെ നീരീക്ഷിക്കാൻ അവൾ പഠിച്ചത്.മുറിയുടെ ജനൽ തുറന്നാൽ ഒന്നും കാണാനില്ല,പടർന്നു പന്തലിച്ചു നിൽക്കുന്ന പൊന്തക്കാടുകൾ അല്ലാതെ ....ഒരു കിളി പോലും അവിടെ വന്നിരിക്കാറില്ല , വല്ലപ്പോഴും വരുന്ന ചിത്ര ശലഭങ്ങൾ ...അതിൽ കൂടുതൽ ഒന്നും അവിടെ കാണാനില്ല.പക്ഷെ അവിടെ ഒരു സൌന്തര്യം  ഒളിഞ്ഞു കിടക്കുന്നു ഉണ്ട്.

                    ഓഫീസിൽ പോകുന്ന വഴിയിൽ കാണുന്ന സ്ഥിരം കാഴ്ചകൾ മടുപ്പിക്കുന്നവയായിരുന്നു.ഏതെങ്കിലും പൊന്ത കടുകാളുടെയോ വലിയ കല്ലുകലെയോ ഒക്കെയാനവൾ കാണാൻ ഇഷ്ടപ്പെട്ടത്.സഹ ജീവികള്ക്കു തികച്ചും ഭ്രന്തമനെന്നു തോന്നിക്കാവുന്ന ചിന്തകൾ...
                      രാത്രിയിൽ പതിഞ്ഞ ശബ്തത്തിൽ കമുകന്മാരോട് സല്ലപിക്കുന്ന കൂട്ടുകാരികളെ കണ്ടു ഒരിക്കലും അവൾക്കു അത് പോലെ ഒരു കമുകാൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നില്ല.പുറത്തേക്കു       നോക്കിയാൽ ആരും ഭയക്കുന്ന ഇരുട്ടിനെയും ആ ഇരുട്ടിൽ എവിടെ നിന്നോ വരുന്നോ അപരിചിതങ്ങളായ ശബ്തങ്ങളെയും ആണ് അവൾ പ്രേമിച്ചത്.
ഏകാന്തതയുടെ സുന്തര്യം അത് വളരെ വലുതാണ് അത് ആസ്വദിക്കാൻ കഴിയുമെങ്കിൽ .....

                    അച്ഛൻ വീട്ടിലേക്കു അത്യാവിശ്യമായി വിളിച്ചപ്പോൾ വളരെ പരിഭ്രമത്തോടെ ആണ് ചെന്നത്.പിന്നീടാണ് അത് ഒരു പെണ്ണുകാണൽ ചടങ്ങായിരുന്നു എന്ന് അറിഞ്ഞത്.രണ്ടു വീട്ടുകര്ക്കും ഇഷാട്ടപ്പെട്ടു ഇനി നിന്റെ സമ്മതം കൂടി അറിഞ്ഞ മതി.അച്ഛൻ പറഞ്ഞു .എന്ത് പറയാൻ ബാച്ചിലർ ജീവിതം അവസാനിക്കാൻ പോകുന്നു.എല്ലാവരെയും പോലെ താനും തന്റെതായ ലോകത്തിൽ ഒതുങ്ങാൻ പോകുന്നു.
                   
                   എന്തൊക്കെയോ നഷ്ട്ടപ്പെടാൻ പോകുന്ന പോലെ ..താൻ ആസ്വദിച്ച ഏകാന്തത...ആരും കാണാത്ത പൊന്ത കാടുകളുടെ സൌന്തര്യം എല്ലാം കൈ വിട്ടു പോകുകയാണ്.അവളും ഒരു സാദാരണ മനുഷ്യൻറെ പരിണാമത്തിലേക്ക് ....

2 comments:

  1. തിരുത്തല്‍.....
    'ബാച്ചിലർ ജീവിതം അവസാനിക്കാൻ പോകുന്നു' എന്നല്ല "ഇനി ജീവിക്കാന്‍ തുടങ്ങുന്നു' എന്നതാണ് സത്യം. ഇതുവരെയുള്ള ജീവിതം പഠനങ്ങള്‍ മാത്രമായിരുന്നു. അ, ആ, ഇ..... തുടങ്ങി അമ്മ, ആന.......മുതല്‍ സി, സി++, ജാവ.....എന്നിങ്ങനെ വേണ്ടതും വേണ്ടാത്തതുമായ എന്തൊക്കെയോ......(ചവര്‍).
    പക്ഷേ ഇനിയാണു ജീവിതം. പഠിച്ച ചവറുകളില്‍ നിന്നും ആവശ്യമുള്ളവ തിരഞ്ഞെടുത്തു അതില്‍ സ്നേഹം, സമാധാനം. ക്ഷമ, കരുണ തുടങ്ങിയ "ആത്മാവിന്‍റെ ഫലങ്ങളെ" ശരിയായ അളവിലും തൂക്കതിലും ചേര്‍ത്ത് പാകപ്പെടുത്തി തന്‍റെ പ്രിയപ്പെട്ടവര്‍ക്കു നല്‍കിയാല്‍,..... അവര്‍ നിനക്കും അവ തിരിച്ചു നല്‍കാന്‍ നീ ഇട വരുത്തിയാല്‍........ നീ ജീവിക്കാന്‍ തുടങ്ങിയിരിക്കുന്നുുുുു..... നഷ്ടപ്പെട്ടു എന്നു നീ കരുതുന്നവ ഒന്നുമായിരുന്നില്ല എന്ന തിരിച്ചറിവ് നീ നേടും......... നിനക്ക് കാണാന്‍, ചെയ്യാന്‍ ഒരുപാടുണ്ടെന്ന് നീ മനസ്സിലാക്കും..... അവിടെ നിന്‍റെ പരിണാമം ഒരു സാധാരണ മനുഷ്യനിലേക്കുള്ളതല്ല.... ഒരു പൂര്‍ണ്ണനായ മനുഷ്യനിലേക്കുള്ളതാണ്....
    നന്ദി......

    ReplyDelete
    Replies
    1. Comment വായിച്ചു കണ്ണ് നിറഞ്ഞു പോയി...

      Delete

Malayalam Blog Directory