ഭാഗം 1
എല്ലാ കൂട്ടുകാരേയും പോലെ കലാലയം വിട്ടു ഇറങ്ങുമ്പോൾ ആമിക്ക് മുൻപിൽ വലിയ
ലക്‌ഷ്യം ഒന്നും ഉണ്ടായിരുന്നില്ല. നാല് വർഷം കണ്ണ് അടച്ചു തുറക്കും മുൻപ് പോയി .ഇനി ഏതെങ്കിലും ജോലി കണ്ടു പിടിക്കണം,വീട്ടിൽ ഇങ്ങനെ ഇരിക്കുന്നത്
കാണുമ്പൊൾ വീട്ടുകാരേക്കാൾ ബുദ്ധിമുട്ട് നാട്ടുകാർക്ക് ആണ്.
രണ്ടു മൂന്നു ആഴ്ച്ചകൾ പെട്ടന്ന് പോയി.ബന്ടുക്കളുടെയും സ്വന്തക്കാരുടെയും
വീട്‌കൾ എല്ലാം കയറി ഇറങ്ങി അവരുടെ പരിഭവം തീർത്തു.പിന്നീടു ഇടക്ക് കോളേജ്
ഡയസ് ഓർമിപ്പിച്ചു കൊണ്ട് വരുന്ന കൂട്ടുകാരുടെ ഫോണ്‍ കാൽസ്.എല്ലാം
അയവിറക്കാൻ മാത്രം കൊള്ളാം,അത് കൊണ്ട് വയർ നിറക്കാൻ കഴിയില്ലലോ...ആമി ഓർത്തു.
അമ്മാവൻ ആ ഇന്റർവ്യൂ വിന്റെ കാര്യും വിളിച്ചു പറയുമ്പോൾ അവൾക്കു വലിയ പ്രതീക്ഷ ഒന്നും ഉണ്ടായില്ല.എറണാകുളത്തു ഏതോ ഐ.ടി കമ്പനിയിൽ ,അമ്മയാണെങ്കിൽ
വലിയ പ്രതീക്ഷയിൽ ആണ്.കേട്ടപ്പോൾ മുതൽ നേർച്ചയും നോയാമ്പും ഒക്കെ തുടങ്ങി.
അമ്മയുടെ പ്രതീക്ഷക്ക് മുൻപിൽ ഒന്നും പറയാൻ തോന്നിയില്ല.പോയേക്കാം, പഠിക്കുമ്പോൾ തന്നെ എത്ര ഇന്റർവ്യൂ അറ്റൻഡ് ചെയിതിരിക്കുന്നു, ചിലതൊക്കെ
കിട്ടുമെന്ന് ഉറപ്പിച്ചു ഇരിക്കുമ്പോൾ ലാസ്റ്റ് റൌണ്ടിൽ പോകും. പിന്നെ
ഒരെണ്ണം കിട്ടിയത് ചെന്നൈയിൽ. അത് കേട്ടപ്പോൾ തന്നെ അച്ഛൻ പറഞ്ഞു " ഇവിടെ
ഉള്ളതൊക്കെ നോക്കിയാൽ മതി പുറത്തേക്കു ഒന്നും പോകേണ്ട".
ഏറ്റുമാനൂരിൽ നിന്ന് വണ്ടി കയറുമ്പോൾ മനസ്സിൽ നൂറു കൂട്ടം
ടെൻഷൻ ആയിരുന്നു. എറണാകുളത് ഉള്ള സുഹൃത്തിനെ വിളിച്ചു ഒരു ഹോസ്റ്റൽ
ശരിയാക്കുന്ന കാര്യും പറഞ്ഞപ്പോൾ ഇനി ജോലി കിട്ടിയിട്ടേ വീട്ടിലേക്കു ഉള്ളു
എന്നാണ് ആദ്യും ചിന്തിച്ചത്.
ഹോസ്റ്റൽ മുറിയിൽ
എത്തിയപ്പോൾ മുതൽ നാളത്തെ ഇന്റർവ്യൂ വിനെ കുറിച്ചാണ് ടെൻഷൻ,വീട്ടിലേക്കു
നാല്,അഞ്ചു തവണ വിളിച്ചു.അമ്മയുടെ വക ആശ്വാസ വാക്കുകൾ കേൾക്കുന്നു
ഉണ്ടങ്കിലും ഒരു സമാദാനം ഇല്ല.
പഴയ ബുക്കുകൾ
എന്തൊക്കെയോ മറിച്ച് നോക്കുമ്പോൾ ആണ് ആകാശ് വിളിച്ചത്
. "നാളെയല്ലേ ഇന്റർവ്യൂ ,ടെൻഷൻ ഉണ്ടോ.."
ആമി അത്ഭുതപ്പെട്ടു . "അതിനു ഞാൻ ഇന്റർവ്യൂ വിന്റെ കാര്യും പറഞ്ഞിരുന്നോ?"
"പിന്നെ കഴിഞ്ഞ ദിവസം മെസേജ് അയച്ചപ്പോ പറഞ്ഞത് ഓർമ ഇല്ലേ"
"ടെൻഷൻ ഉണ്ട് എന്തൊക്കെയോ മറിച്ച് നോക്കുന്നു."
"ഹേയി,ഈ ജോലി തനിക്കു ഉള്ളത് തന്നെയാടോ..ടെൻഷൻ ഒന്നും വേണ്ട നേരത്തെ കിടന്നു ഉറങ്ങിക്കോ ,രാവിലെ എഴുനെൽക്കേണ്ടത് അല്ലെ"
അധികം
ഒന്നും സംസാരിക്കാതെ ആകാശ് ഫോണ്‍ വെച്ചു. എന്ത് കൊണ്ടോ അവൾക്കു അപ്പോൾ ഒരു
ആശ്വാസം തോന്നി. ബെഡിലേക്ക് ചായുമ്പോൾ അവൾ കോളേജ് ഡയസ്
ഓർത്തു. എപ്പോഴൊക്കെയോ ചില ഗ്രൂപ്പ് വർകിനു ആകാശ്ന്റെ ഗ്രൂപ്പിൽ
എത്തിയിട്ട് ഉണ്ട്,പിന്നെ ലാബിൽ പ്രോഗ്രാം എറർ അടിച്ചു ഇരിക്കുമ്പോൾ ആകാശിന്റെ
പ്രോഗ്രാം തന്നു സഹായിച്ചിട്ടു ഉണ്ട്, ഫൈനൽ പ്രോജെച്ടിനു ഒരേ ഗ്രൂപ്പിൽ
ആയിരുന്നപ്പോളും അവൻ ആയിരുന്നു എല്ലാം ചെയിതത്. അങ്ങനെ വളർന്നു വന്ന
സൌഹൃദം. പിന്നിട് ഏതോ വലിയ കമ്പനിയിൽ placed ആയി അവരുടെ കാൾ ലെറ്റർ കാത്തു
ഇരിക്കുന്ന അവനൊക്കെ എന്തിനാ ടെൻഷൻ ...
അതിരാവിലെ
കുളിമുറിയിലെ ബഹളം കേട്ടാണ് അവൾ ഉണർന്നത്.പിന്നിട് ധൃതിയിൽ ഒരുങ്ങുമ്പോൾ
മാനസുമുഴുവൻ ഇന്റർവ്യൂ വും ജോലിയും മാത്രം.
ഭാഗം 2 അങ്ങനെ ആ ഇന്റർവ്യൂ
വിചാരിച്ച പോലെ അത്ര വിഷമം ഒന്നും അല്ലായിരുന്നു ഇന്റർവ്യൂ ,എല്ല ചോദ്യങ്ങൾക്കും നന്നായി തന്നെ ഉത്തരംപറഞ്ഞു ,കമ്പനിയുടെ പടി ഇറങ്ങുമ്പോൾ ആ ജോലി തനിക്കു തന്നെ ആണെന്ന് ഒരു തോന്നൽ. തിരികെ ഹോസ്റ്റലിൽ എത്തിയപ്പോൾ എന്തെന്ന് ഇല്ലാത്ത ഒരു വീർപ്പു മുട്ടൽ. ഇനി ഉടനെ ഒന്നും നാട്ടിലേക്കു ഇല്ല. പരമാവധി ഇന്റർവ്യൂ അറ്റൻഡ് ചെയുക,ജോലിക്ക് അപ്ലിക്കേഷൻ കൊടുക്കുക ഇതൊക്കെ ആയിരുന്നു മനസ്സിൽ. രാത്രിയിൽ ഹോസ്റ്റൽ മുറിയിൽ തനിച്ചു ഇരുന്നപ്പോൾ അവൾ അത്ഭുദപ്പെട്ടു,ഇന്നലെ ഈ നാല് ചുവരുകൾക്കു ഉള്ളിൽ തന്നെ ആണോ താൻ കഴിച്ചു കൂട്ടിയത്, ഇന്റർവ്യൂ വിന്റെ ടെൻഷൻ കാരണം ഒന്നും ശ്രദ്ധിച്ചിരുന്നില്ല. ജനലുകൾ തുറക്കാൻ ശ്രമിച്ചപ്പോൾ അത് ആണി അടച്ചു ബന്ധിച്ചിരിക്കുന്നു, ഒരു ജനൽ വളരെ കഷ്ടപ്പെട്ട് തുറന്നപ്പോൾ കണ്ടത് മാലിന്യങ്ങൾ നിറഞ്ഞ ഓട മാത്രം. പുറം ലോകം കാണാനാകാതെ ശ്വാസം മുട്ടി ഇനി എന്ത് ചെയും എന്ന് ആലോചിച്ചു ഇരിക്കുമ്പോൾ ആണ് ആകാശിന്റെ കാൾ.
"ഇങ്ങനെ ഉണ്ടായിരുന്നു ഇന്റർവ്യൂ?"
പേടിച്ച പോലെ ഒന്നും ഉണ്ടായില്ല ,കുഴപ്പം ഇല്ലാന്ന് തോന്നുന്നു.
ഞാൻ പറഞ്ഞില്ലേ ആ ജോലി തനിക്കു തന്നെ ആണെന്നു"
അവൾ ഒന്ന് മന്തഹസിച്ചു. കോണ്‍വെന്റ് ഹോസ്റ്റൽ ആയതു കൊണ്ട് പ്രാർത്ഥന ഉയർന്നു കേൾക്കാം. അതെ,എന്റെ പ്രാർത്ഥനയും ദൈവം കേൾക്കാതെ ഇരിക്കില്ല,ആമി നിശ്വസിച്ചു .
ഒരാഴ്ച കഴിഞ്ഞു,വിചാരിച്ച പോലെ ഒന്നും കാര്യങ്ങൾ നടക്കുന്നില്ല. വീട്ടിലേക്കു തിരിച്ചു പോയാലോ എന്ന് ആലോചിച്ചു ഇരിക്കുമ്പോൾ ആണ് ഫോണിൽ ആ കാൾ വന്നത്. കഴിഞ്ഞ ആഴ്ച ഇന്റർവ്യൂ ചെയ്ത കമ്പനിയിൽ നിന്ന് തന്നെ,എത്രയും വേഗം ജോയിൻ ചെയണം,അത് തന്നെ സാരാംശം. ആ സന്തോഷ വാർത്ത കേട്ട് ആമി മതി മറന്നു,അമ്മയെ വിളിച്ചിട്ട് ആണെങ്കിൽ ഫോണ്‍ എടുക്കുന്നില്ല. അച്ഛൻ ഇപ്പോൾ തൊടിയിൽ എവിടെയെങ്കിലും ആയിരിക്കും. പിന്നെ ആരെയാണ് വിളിക്കേണ്ടത്....ആകാശിനെ വിളിച്ചു പറയണം,ആകാശിനും സന്തോഷമായി,പിന്നെയും ആരെയൊക്കെയോ വിളിച്ചു പറഞ്ഞു.കോളേജിൽ ഹോസ്റ്റലിൽ ഒരുമിച്ചു ഉണ്ടായിരുന്നവർ,ക്ലാസ്സിലെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാർ അങ്ങനെ ആരെയൊക്കെയോ......
ഭാഗം 3 ഫസ്റ്റ് ഡേ അറ്റ് ഓഫീസ്
രാവിലെ തന്നെ എഴുന്നേറ്റു കുളിച്ചു ഒരുങ്ങുമ്പോൾ ആണ് അമ്മവിളിച്ചു പറയുന്നത്, ആദ്യ ദിവസം അല്ലെ പള്ളിയിൽ പോയി പ്രാർത്ഥിച്ചിട്ടെ പോകാവു,കോണ്‍വെന്റ് ഹോസ്റ്റൽ ആയതു കൊണ്ട് പള്ളി അന്വേഷിച്ചു പോകേണ്ട കാര്യം ഇല്ല,ദേവാലയത്തിൽ കയറി മുട്ട് കുത്തി നിൽക്കുമ്പോൾ അവൾ പ്രാർത്ഥിച്ചു "ഇനി അങ്ങോട്ട് ഉള്ള യാത്രയിൽ എന്നെ കൈ പിടിച്ച് നടത്തേണമേ"
ആദ്യ ദിവസം അത്ര സംഭവ ബഹുലം ഒന്നും ആയിരുന്നില്ല,അവളുടെ കൂടെ ജോയിൻ ചെയാൻ വേറെയും ആളുകൾ ഉണ്ടായിരുന്നു,എല്ലാ ഫൊർമലിറ്റീസും കഴിഞ്ഞു സീറ്റിൽ എത്തിയപ്പോൾ തന്നെ ഉച്ചയായി. വിന്ഡോയുടെ അരികിലുള്ള തന്റെ സീറ്റ് അവൾക്കു നന്നയി ഇഷ്ടപ്പെട്ടു. അടുത്ത് ഒരു പെണ്‍കുട്ടി ഇരിന്നു എന്തൊക്കെയോ ചെയുന്നു. മീര,അതാണ് പുതിയ കൊളിഗിന്റെ പേര്,പറഞ്ഞു വന്നപ്പോൾ അവർ ഒരേ നാട്ടുകാർ തന്നെ,ഓഫീസിനു അടുത്ത് പേ ഇൻ ഗസ്റ്റ് ആയിട്ടാണ് താമസം.വേണമെങ്കിൽ അങ്ങോട്ട് പോരേ എന്ന് മീര പറഞ്ഞു. അതെ,അതാണ് തനിക്കും എളുപ്പം നല്ല ഒരു കൂട്ടുകാരിയെയും കിട്ടും പിന്നെ ഓഫീസിനു അടുത്തും ആണല്ലോ..അവൾ ഓർത്തു. അങ്ങനെ ആ 1st ഡേ ശുഭം ആയി അവസാനിച്ചു.
പറയത്തക്ക സംഭവങ്ങൾ ഒന്നും തന്നെ ഇല്ലാതെ ദിവസങ്ങള് കടന്നു പോയി, ഓഫീസിൽ ചെന്നാൽ പിന്നെ പ്രൊജക്റ്റ്, വർക്ക് അങ്ങനെ അങ്ങ് പോകും. പിന്നെ തിരിച്ചു റൂമിൽ എത്തിയാലോ പ്രത്യേകിച്ച് ഒരു പണിയും ഇല്ല,വീട്ടിലേക്കു വിളിച്ചു ആ ദിവസത്തെ വിശേഷങ്ങൾ എല്ലാം അമ്മയോട് പറഞ്ഞു കഴിഞ്ഞാൽ പിന്നെ ഒന്നും ചെയ്യാൻ ഇല്ല..ടി വി കണ്ടും ലാപ്ടോപിലെ സിനിമകൾ കണ്ടും സമയം കളയും. പിന്നെ പഴയ കൂട്ടുകാരുടെ വല്ലപ്പോഴും ഉള്ള ഫോണ്‍ കാൽസ് അതോക്കെയെ ഒരു ആശ്വാസം ഉള്ളു, മീര റൂമിൽ എത്തിയാൽ എപ്പോളും ചാറ്റിങ് ആണ്, ആദ്യമൊക്കെ അവൾ അത്ഭുതപ്പെട്ടു ഇത്രയും സമയം ഇവൾ എങ്ങനെ ചാറ്റ് ചെയുന്നു...
അങ്ങനെ ഇരിക്കുമ്പോൾ ആണ് ആകാശ് വിളിച്ചത് അവനു കാൾ ലെറ്റർ വന്നു,ഉടൻ തന്നെ ജോയിൻ ചെയണം 1st അപ്പൊഇന്മെന്റ് ഹൈദ്രബാദ് ആണത്രെ. അങ്ങനെ വല്ലപ്പോഴും വിളിക്കാറ് ഉണ്ടായിരുന്ന ഒരാൾ ആയിരുന്നു ആകാശ് അവനും തിരക്കായി...
ഭാഗം 4 പതിവ് പോലെ....
വളരെ തിരക്കുള്ള ഒരു ദിവസം ആയിരുന്നു അത് ചെയിതു കൊടുക്കേണ്ട ഒരു വർക്ക് ചെയിതു തീരാൻ താമസിച്ചത് കൊണ്ട് വൈകി ആണ് ഓഫീസിൽ നിന്ന് ഇറങ്ങിയത്. വഴിയിൽ വെച്ച് ആരൊക്കെയോ ഫോണിൽ വിളിക്കുന്നു ഉണ്ടായിരുന്നു, അമ്മക്ക് ദിവസവും വൈകുനേരം സമയത്ത് തന്നെ വിളിച്ചില്ലങ്കിൽ ആദി തുടങ്ങും. റൂമിൽ എത്തി ഫോണ്‍ നോക്കിയപ്പോൾ അമ്മയെ കൂടാതെ ആരൊക്കെയോ വിളിച്ചിരിക്കുന്നു, അണ്‍നോണ്‍ നുമ്പർ ആണ്,ആരെങ്കിലും ആകട്ടെ എന്ന് വിചാരിച്ചു ഇരിക്കുമ്പോൾ ആണ് വീണ്ടും ആ നമ്പറിൽ നിന്ന് തന്നെ കാൽ.
"ഹലോ ആമി"
"ഹല്ലാ...ആകാശ് അല്ലെ...പുതിയ നുമ്പർ ഒക്കെ ആയോ..എങ്ങനെ ഉണ്ട് ഹൈദ്രബാദ് ലൈഫ്?"
"ഒന്നും പറയേണ്ട...എവിടെ ഒന്നും ശരിയകുന്നില്ലന്നെ...ഫുഡ്,വെള്ളം,ക്ലിമെറ്റ് എല്ലാം പ്രോബ്ലം ആണ്..പിന്നെ വർക്ക് ആണെങ്കിൽ പറയുകേം വേണ്ട നിന്ന് തിരിയാൻ പോലും സമയം കിട്ടുന്നില്ല"
"എല്ലാം ശരിയകുമെടോ ചെന്നതല്ലേ ഉള്ളു..അതാകും..."
പിന്നെയും എന്തെല്ലാമോ പറഞ്ഞു അവൻ ഫോണ്‍ വെച്ചു
രാവിലെ ഫോണിൽ മെസ്സേജ് വരുന്ന സൌണ്ട് കേട്ടാണ് ആമി ഉണര്ന്നത്.
"Good mrg ...have a nice day ..."
"Gud mrg ..." അവൾ തിരിച്ചു അയച്ചു...
പതിവ് പോലെ വീണ്ടും ഒരു പ്രഭാതം കൂടി...ഓഫീസ് പിന്നെ റൂം അതിൽ കൂടുതൽ ഇപ്പോൾ ഒന്നും ഇല്ലാ ഒരു ദിവസം എന്ന് പറഞ്ഞാൽ...കൂടെ ഉണ്ടായിരുന്ന പലരും ഹയർ സ്റ്റഡിക്ക് പോയി..നാല് വർഷം റൂമിൽ കൂടെ ഉണ്ടായിരുന്ന കുട്ടി ഇന്നലെ വിളിച്ചു പറഞ്ഞു അവളും വീണ്ടും പഠിക്കാൻ പോകുകയാണെന്ന്...ആമിക്കും വീണ്ടും പഠിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല...വീട്ടിൽ ഇനി പഠിപ്പിക്കുന്ന കാര്യും പറയാൻ വയ്യ..അച്ഛൻ പഠിപ്പിക്കുംയിരിക്കും പക്ഷെ വീട്ടിലെ സാഹചര്യം അനുസരിച്ച് ചോദിയ്ക്കാൻ തോന്നുന്നില്ല.
ഭാഗം 5 ചെറിയ മഴ തുള്ളികൾ ....
"ഹോ...വളരെ കഷ്ടപ്പാടാണ്..പഠിക്കേണ്ടായിരുന്നു എന്ന് തോന്നി പോകുവാ..പിന്നെ എല്ലാം ഒരു വാശിക്ക് ഇറങ്ങി തിരിച്ചതല്ലേ.." ആകാശിന്റെ പരിഭവം ആണ്..
"സാരമില്ലന്നേ എല്ലാം ശരിയാകും..." ആമി ആശ്വസിപ്പിച്ചു.
"ഇവിടെ എങ്ങനെ ഇരിക്ക്കുംപോൾ നാട്ടിലേക്കു വന്നലോന്നു ആലോചിക്കും,പിന്നെ വല്ലപ്പോഴും ഉള്ള ഫ്രണ്ട്സിന്റെ കാൽസ് ആണ് ഒരു ആശ്വാസം."ആകാശ് നെടുവീർപ്പെട്ടു..
നാട്ടിൽ ആണെങ്കിലും താനും ഒറ്റക്കാണ് അവൾ ഓർത്തു..വീട്ടിൽ പോകാൻ എണ്ണി ഇരിക്കുന്ന നാളുകൾ,പിന്നെ ഒരു തരത്തിൽ പറഞ്ഞാൽ ഇപ്പോൾ താൻ ഒരു യന്ത്രം ആയി മാറി കൊണ്ട് ഇരിക്കുകയാണ്..ആർക്കോ വേണ്ടി ജോലി ചെയുന്ന യന്ത്രം. എപ്പോളാണ് ആകാശുമായി താൻ കൂടുതൽ സൌഹൃദത്തിൽ ആയതു..പഠിക്കുന്ന കാലത്ത് ഒരു ക്ലാസ്സ് മേറ്റ് എന്നതിന് അപ്പുറം സൌഹൃദം ഒന്നും ഇല്ലായിരുന്നു..പിന്നിട് കോളേജ് ജീവിതം അവസനിച്ചപ്പോലും പഴയ കൂട്ടുകാരെ വിളിക്കുമായിരുന്നു എങ്കിലും ആകാശുമായി വലിയ കമ്പനി ഒന്നും ഇല്ലായിരുന്നു.. പിന്നീടു എപ്പോഴോ 2,3 തവണ പല ആവശ്യങ്ങള്ക്കായി ആകാശ് വിളിച്ചിട്ട് ഉണ്ട്..അങ്ങനെ തുടങ്ങിയ സൌഹൃദം ആണ്...വീട്ടിൽ നിന്നും നാട്ടിൽ നിന്നും എല്ലാം അകന്നു നിൽക്കുമ്പോൾ ആരെങ്കിലും വേണ്ടേ എല്ലാ കാര്യങ്ങളും പറയാൻ അങ്ങെനെ അങ്ങനെ ആ കൂട്ടുകെട്ട് ഒരു ആശ്വാസം തന്നെ ആണ്..
ഇപ്പോൾ ദിവസവും ആകാശിന്റെ മെസ്സേജ് കണ്ടാണ് ആമി ഉണരുന്നത് തന്നെ,വൈകിട്ടു വന്നാൽ ആരാണ് ആദ്യും വിളിക്കുക എന്ന് മനസ്സിൽ കരുതുംപോലെക്കും ഒരാൾ വിളിച്ചിരിക്കും .അന്നത്തെ ദിവസം ഓഫീസിലും റൂമിലും സംഭവിച്ച കാര്യങ്ങൾ പറഞ്ഞു കഴിഞ്ഞേ ഒരു സമാദനം ഉള്ളു...വീട്ടിൽ ചെന്നാലും മെസ്സെജിനു കുറവൊന്നും എല്ലാ...പല കാര്യങ്ങൾ പറയുമ്പോഴും തങ്ങൾ ഒരു പോലെ ചിന്തിക്കുന്നവർ ആണല്ലോ എന്ന് ആമി അത്ഭുടപ്പെടാരുണ്ട്. മെസ്സേജ് അയക്കുമ്പോൾ പോലും ചിലപ്പോൾ ഒരേ വാക്കുകൾ ആകും ടൈപ്പ് ചെയുക..നല്ല ഒരു സുഹൃത്ത് അല്ലെ..ഈ സുഹൃത്തിനെ ജീവിത കാലം മുഴുവൻ കിട്ടിയിരുന്നെങ്കിൽ..അവൾ പലപ്പോഴും ആഗ്രഹിച്ചിട്ടു ഉണ്ട്,പിന്നീടു വിചാരിക്കും മറ്റു സഹപാഠികളെ പോലെ തന്നെ ആണ് ആകാശ് തന്നെയും കാണുന്നതെങ്കിൽ...വേണ്ട..സമയം ആയിട്ടില്ല...
ഭാഗം 5 ഒരു ചാറ്റൽ മഴ....
പലപ്പോഴും പറഞ്ഞു വരുമ്പോൾ അവൾക്കു പറയണം എന്ന് തോന്നിയിട്ട് ഉണ്ട്..ഒരു പക്ഷെ ആകാശ് അത് മനസിലാക്കുന്നു ഉണ്ടാവാം, എന്തെകിലും പറഞ്ഞു തുടങ്ങുമ്പോൾ അവൻ ടോപ്പിക്ക് മറ്റും,പക്ഷെ ഒരു കാര്യും ഇപ്പോൾ ആമിക്ക് അറിയാം മറ്റുള്ളവരെ പോലെ അല്ല അവനു താൻ, എന്നിലും എന്തോ സ്പെഷിയൽ അവൻ കണ്ടെത്തിയിരിക്കുന്നു ഉണ്ട്..അല്ലെകിൽ ഒരു ദിവസം വിളിക്കാൻ വൈകിയാൽ,മെസ്സേജ് അയച്ചിട്ട് റിപ്ലേ കൊടുക്കാതെ ഇരുന്നാൽ അവൻ അസ്വസ്ഥാൻ ആണ്.
വീട്ടിൽ ചെന്നാൽ സമയം പോകുന്നതെ അറിയില്ല,അമ്മയോട് വഴക്ക് ഉണ്ടാക്കി കഴിയുമ്പോഴേക്കും തിരിച്ചു വണ്ടി കയറരാകും.
"നീ ഒരു മടിച്ചി തന്നെ,വല്ലപ്പോഴും വീട്ടിൽ വരുന്നതാ..എന്നാൽ അടുക്കളയിൽ ഒക്കെ വന്നു ഒന്ന് വന്നു അമ്മയെ സഹായിച്ചു കൂടെ..വേറെ വീട്ടിലേക്കു പോകേണ്ട കുട്ടിയാ..എന്തെകിലും വെച്ചു ഉണ്ടാക്കാൻ അറിയുമോ നിനക്ക്" അമ്മ പരിഭവത്തോടെ പറഞ്ഞു.."ഹോ..എന്നാൽ എന്നെ വേറെ വീട്ടിലേക്കു പറഞ്ഞു അയക്കെണ്ടാന്നെ " എന്ന് കളി ആയി പറഞ്ഞു അവൾ തന്റെ മുറിയിലേക്ക് പോന്നു,ആകാശിന്റെ ഒരു മെസ്സേജ് പോലും ഇല്ല,വീട്ടിൽ ചെന്നു എന്നു അറിഞ്ഞാൽ അങ്ങനെ മെസ്സേജ് ഒന്നും അയക്കാറില്ല..എന്നാലും എന്ന് ഒരു മെസ്സേജ് പോലും കണ്ടില്ലലോ..
Hi ....ആമി വെറുതെ ഒന്ന് അയച്ചു നോക്കി.
Hi ...i 'm preparing kichadi now " Akash replayed ..
കിച്ചടിയോ..അത് കഴിക്കാൻ അല്ലാതെ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് ആമിക്ക് അറിയില്ല.
OK ..carry on ..അവൾ മെസ്സേജ് അയച്ചിട്ട് അടുക്കളയിലേക്കു നടന്നു
അമ്മാ... എന്ത് സഹായം ആണ് ഞാൻ ചെയ്യേണ്ടത്?
ആമിയുടെ ചോദ്യും കേട്ട് അമ്മാ അമ്പരന്നു,"എന്ത് പറ്റി എന്റെ മോൾക്ക് ഇത്ര പെട്ടന്ന് മനം മാറ്റം." "ഒന്നുല അമ്മയെ ഒന്ന് സഹായിക്ക്കന്നു വെച്ചു "ആമി ഒരു കള്ള ചിരിയോടെ പറഞ്ഞു.അന്ന് ആദ്യമായി അവൾ ഒരു കറി വെച്ചു. അമ്മ കൂടെ ഉണ്ടായിരുന്നത് കൊണ്ട് കുഴപ്പം ഒന്നും ഉണ്ടായില്ല എന്ന് പറയുന്നതാകും ശരി,ഇന്ന് മോള് വെച്ച കറിയാ എന്ന് അമ്മ അച്ഛനോട് പറയുമ്പോൾ അച്ഛൻ അത്ഭുടതോടെ നോക്കുന്നു ഉണ്ടായിരുന്നു..
രാത്രീ ആയിട്ടും ആകാശിന്റെ വിവരം ഒന്നും ഇല്ല,എവിടെ പോയിരിക്കും ഓഫീസ് ഇല്ലാത്ത ദിവസം ആയതു കൊണ്ട് കറങ്ങാൻ പോയതാരിക്കും,എന്നാലും ഒന്നും പറഞ്ഞില്ലാലോ...ഒന്നും ചെയ്യാൻ ഇല്ലാതെ അവൾ ടി വി വെച്ചു .ടി വി യിൽ തചാനെൽ മാറ്റി,മാറ്റി ഇരിക്കുമ്പോൾ ആണ് ആകാശിന്റെ മെസ്സേജ് വരുന്നത്.
Hi ....
"Hi ....എവിടെ ആയിരുന്നു ഇതുവരെ...?"
"ഞാൻ ഒരു ഫിലിം കാണാൻ പോയതാ..എവിടെ മലയാളം പടം ഒന്നും വരില്ലലോ..റൂം മറ്റൈന്റെ കൂടെ ഒരു ഹിന്ദി ഫില്മിന് പോകാന്നു വെച്ചു..."
Hm ...വീണ്ടും എന്തൊക്കെയോ പറഞ്ഞു കൊണ്ട് ഇരിക്കുകയായിരുന്നു..അപ്പോൾ ആകാശ് പറഞ്ഞു "എന്റെ വാച്ച് കാണുന്നു ഇല്ലാലോ..ആരെങ്കിലും മോഷ്ട്ടിച്ചത് ആകുമോ..."
"വാച്ചോ ഇവിടെ ഹൃദയം വരെ മോഷ്ട്ടിചിരിക്കുന്നു..പിന്നെയാ ഒരു വാച്ച്." അവൾ തമാശയോടെ പറഞ്ഞു ..പക്ഷെ അവിടെ നിന്ന് റിപ്ലേ ഒന്നും വരുന്നില്ല...ആമി ആശങ്കയോടെ ഫോണിൽ നോക്കി ഇരിന്നു...2 മിനിറ്റിനു ശേഷം ആകാശ് പറഞ്ഞു എനിക്ക് ഇതു അറിയാമായിരുന്നു പലപ്പോഴും ആമി ഇതു പറയാൻ തുടങ്ങുമ്പോൾ ഞാൻ ഒഴിഞ്ഞു മാറിയിരുന്നത് മനപൂർവം തന്നെ ആണ്,അദ്യും കേട്ടപ്പോൾ ഷോക്ക് അയങ്കിലും മനസ്സിൽ ഒരുപാടു സന്തോഷം ഉണ്ടായി,ഞാൻ അങ്ങോട്ട് പറയേണ്ട കാര്യും ആണല്ലോ ആമി എങ്ങോട്ട് പറഞ്ഞത്..അത് കേട്ട് അവളുടെ മനസ്സിൽ ഒരു കുളിര് കോരി..സാഹിത്യകാരന്മാർ ഒക്കെ പറയും പോലെ ഒരു ചാറ്റൽ മഴ....
ഭാഗം 6 സ്വപ്നലോകത്തിലൂടെ
ഓഫീസിൽ ചെന്നാലും അവൾ ഇപ്പോൾ ഒരു സ്വപ്ന ലോകത്തിൽ ആണ്,പണ്ട് രാത്രിയെ വെറുത്തിരുന്ന അവൾ ഇപ്പോൾ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്നത് രാത്രി ആണ്,
"നീ ഈ ഇടയായി നന്നായി മാറിയിട്ട് ഉണ്ട്, what happened u ?" മീരയുടെ ശബ്ദം കേട്ടിട്ടാണ് ആമി ചിന്തയിൽ നിന്ന് ഉണർന്നത്,"ഹോ ഇന്നു തീർക്കേണ്ട വർക്ക് ആണ്,ഇതു ഒന്നും ആയില്ലലോ..എന്തൊക്കെയോ മുഴുവൻ എറർ തന്നെ".ആകപ്പടെ വിഷമിച്ചു ഇരിക്കുമ്പോൾ ആണ് ന്യൂ ജോയിൻ ഇന്നു പറഞ്ഞു ഒരാളെ അടുത്ത സീറ്റിൽ കൊണ്ട് വന്നു ഇരിതുന്നത്.
"He is looking smart .."മീര ആമിയുടെ ചെവിയിൽ പറഞ്ഞു...സ്മാർട്ട് ആണെന്ന് വന്നപ്പോൾ തന്നെ മനസിലായി ,വന്നപ്പോൾ മുതൽ സംസാരം തുടങ്ങിലെ...കെവിൻ എന്നാണ് പേര്, ലാസ്റ്റ് വർക്ക് ചെയിത്തത് ഹൈദ്രബാദിൽ ആണത്രെ,സംസാരം തുടങ്ങിയാൽ പിന്നെ നിർത്തില്ല,ആള് ഒരു സരസാൻ തന്നെ,എല്ലാവരെയും പെട്ടന്ന് കയിൽ എടുക്കാൻ അറിയാം,മീരക്ക് ആണെങ്കിൽ വന്നപ്പോൾ തന്നെ കെവിനോട് ഒരു സോഫ്റ്റ് കോർണർ ഉണ്ട്.വർക്ക് ഇല്ലാത്ത സമയം നോവൽ വായിച്ചാണ് ആമി തള്ളി നീക്കുക,അത് കണ്ടിട്ടാകും കെവിൻ ചില നോവലുകള ഒക്കെ നിർദേശിക്കുകയും കൊടുക്കുകയും ചെയ്യാറ് ഉണ്ട്.
വൈകുനേരം വന്നാൽ പിന്നെ തന്റെ ലോകത്ത് മാത്രം..ഭാവിയെ കുറിച്ചും വീട്ടുകാരെ കുറിച്ചും ഒക്കെ സംസാരിക്കുമ്പോൾ എന്നും ആമിക്ക് ആശങ്കയാണ്.പക്ഷെ തന്റെ തീരുമാനത്തിന് അച്ഛൻ എതിര് നില്ക്കില്ല എന്നു ആമിക്ക് വിശ്വാസം ഉണ്ട്. ചിലപ്പോൾ അവൾക്കു തോന്നും അവൾ ഇപ്പോഴും ജീവിക്കുന്നത് ഒരു സ്വപ്നലോകത്ത് ആണെന്ന്,പക്ഷെ ആ സ്വപനങ്ങളുടെ എല്ലാം നിറം ആകാശത്തിന്റെ ആണെന്ന്.
ഭാഗം 7 തിരിച്ചു വരവ്...
"ഞാൻ ജോലി രേസിഗ്ൻ ചെയിതു..." ആകാശ് പറഞ്ഞത് കേട്ട് അവൾ ഞെട്ടി,
"എന്താ എത്ര പെട്ടന്ന് ? ഒന്ന് ആലോചിക്കുക പോലും ചെയ്യാതെ?"
ഇന്നലെ രാത്രി അമ്മ വിളിച്ചിരുന്നു,അമ്മ പറഞ്ഞു നീ എത്ര ചെറുപ്പത്തിലെ കഷ്ടപ്പെട്ട് സംമ്പടിച്ചിട്ടു വേണ്ട നമ്മുടെ കുടുമ്പം പുലരാൻ,നീ ഇനിയും പഠിക്കണം എന്നായിരുന്നു എന്റെയും നിന്റെ അച്ഛന്റെയും ആഗ്രഹം, പിന്നെ എനിക്ക് ഒന്നും പറയാൻ തോന്നിയില്ല,ഇന്നു ഞാൻ രാവിലെ പോയി resignation letter കൊടുത്തു,രണ്ടു ദിവസത്തിനകം ഇവിടെ നിന്ന് വണ്ടി കയറും,ഇവിടുത്തെ കുറച്ചു കാര്യങ്ങൾ ഒക്കെ തീർത്താൽ" എന്ത് പറയണം ഇന്നു അറിയാതെ ആമി നിശബ്തയായി എല്ലാം കേട്ടു.
പിന്നെ 2 ദിവസത്തേക്ക് ആകാശിന്റെ ഒരു വിവരവും ഇല്ലായിരുന്നു,അങ്ങോട്ട് വിളിച്ചാൽ റിംഗ് ചെയ്യും പക്ഷെ എടുക്കുന്നില്ല,എടുത്താലോ പിന്നെ വിളിക്കാം അല്പം ബിസി ആണെന്ന് പറഞ്ഞു ഫോണ്‍ വെക്കും. മൂന്നാം ദിവസം വൈകുനേരം ഓഫീസിൽ നിന്ന് ഇറങ്ങാൻ നേരത്താണ് ആകാശിന്റെ കേരള നമ്പറിൽ നിന്ന് ഒരു കാൽ, "ഞാൻ എത്തി എറണാകുളം റെയിൽവേ സ്റ്റേഷനിൽ, ഇവിടെ ഫ്രിണ്ട്സിന്റെ കൂടെ ഇന്നു കഴിയാമെന്നു വെച്ചു,നാളെ വീട്ടിലേക്കു..."അത് കേട്ടു അവൾ സന്തോഷം കൊണ്ട് വീർപ്പു മുട്ടി "ഞാൻ വരട്ടെ അങ്ങോട്ട്?"
"അതിനെന്താ പൊന്നൊലു...റൂമിൽ എത്താൻ താമസിച്ചാൽ ഞാൻ കൊണ്ടാക്കാം."
കുറെ നാളുകള്ക്ക് ശേഷം,ഇന്നു പറഞ്ഞാൽ കോളേജിൽ നിന്ന് പോന്നതിൽ പിന്നെ ആദ്യമായി കാണാൻ പോവുകയാണ്,മനസ്സിൽ സന്തോഷം എന്നല്ല പറയുക,അതിലും അപ്പുറത്ത് എന്തൊക്കെയോ നിറയുകയാണ്.
"ക്ഷീണിച്ചു പോയി ഒരുപാടു,ഇതു എന്തൊരു കോലമാണ്, ആമി പരിഭവത്തോടെ പറഞ്ഞു,
നീയും ക്ഷീണിച്ചു ആകാശ് ചെറുപുഞ്ചിരിയോടെ പറഞ്ഞു,
പിന്നെ നീ ക്ഷീണിച്ചിട്ടു ഞാൻ തടിച്ചു ഇരുന്നാൽ വീട്ടുകൾ പറയില്ലേ നമ്മൾ മാച്ച് അല്ലാന്നു അതാ...അവൾ കള്ളാ ചിരിയോടെ പറഞ്ഞു.
ആ ദിവസം പെട്ടന്ന് തീർന്നു പോയി,ദിവസങ്ങള്ക്ക് 24 മണിക്കൂർ പോര എന്നു ആമിക്ക് ആദ്യമായി തോന്നി.
ഭാഗം 8 വേർപാട്....
ഇപ്പോൾ പഴയത് പോലെ ആകാശ് ഫോണ്‍ വിളിയൊന്നും എല്ലാ,വീട്ടിൽ ചെന്നത് കൊണ്ട് ആകും,എന്തെകിലും തിരക്കുകൾ ആയിരിക്കും എന്ന് വിചാരിച്ചു ആമി സമാധാനിച്ചു. പണ്ട് രാത്രിയിൽ ഒരുപാടു നേരം മെസ്സേജ് അയച്ചിരുന്ന ആളാണ്,ഇപ്പോൾ എന്തെങ്കിലും ചോദിച്ചാൽ അതിനു ഉത്തരം മാത്രം അയക്കുന്നു,എന്ത് പറ്റി ഇവന്,എന്ന് ആലോചിച്ചു ഇരിക്കുമ്പോഴാണ് ആകാശിന്റെ മെസ്സേജ് .
"where are u now ?"
"Home " ആമി ഒറ്റവാക്കിൽ റിപ്ലേ ചെയിതു.
"OK ..i 'll call u tomorrow "
വീട്ടിൽ ആണെന്ന് പറഞ്ഞാൽ ആകാശ് അങ്ങനെ വിളിക്കാറില്ല...അതാകും അങ്ങനെ പറഞ്ഞത് എന്ന് ആമി വിചാരിച്ചു.
അമ്മ അവിടെ എന്തൊക്കെയോ ചെയിതു കൊണ്ട് ഇരിക്കുകയാണ്,അവൾ അമ്മയുടെ അടുത്തേക്ക് ചെന്നു,"അല്ല അമ്മ ഈ ലവ് മരെജിനെ കുറിച്ച് അമ്മക്ക് എന്താണ് അഭിപ്രായം?" അമ്മ ചിരിച്ചു കൊണ്ട് ചോദിച്ചു "എന്താ ഇപ്പോൾ എങ്ങനെ ഒരു ചോദ്യം? എന്റെ മോളെ ആണങ്കിൽ.....നല്ല ആളെയേ കണ്ടു പിടിക്കു എന്ന് അമ്മക്ക് അറിയാം.."അമ്മ ഒരു കുസൃതി ചിരിയോടെ പറഞ്ഞു,അത്രയും മാത്രം മതിയായിരുന്നു ആമിക്ക്..ഇതു എന്തായാലും നാളെ ആകാശിനോട് പറയണം..അവൾ മനസ്സിൽ ഉറപ്പിച്ചു.
പിറ്റേന്ന് ഓഫീസിൽ നിന്ന് ഇറങ്ങും മുൻപേ ആകാശിന്റെ കാൾ വന്നു.
"ഞാൻ ഒരു കാര്യും പറയാനാ വിളിച്ചത്.." ആകാശ് പറഞ്ഞു."എനിക്കും ഒരു കാര്യും പറയാൻ ഉണ്ട്"ഇന്നലെ അമ്മ പറഞ്ഞ കാര്യും അവൾ പറയാൻ ഒരുങ്ങി...
"ആമി......വളരെ ആലോചിച്ചിട്ടാണ് ഞാൻ ഇതു പറയുന്നത്,കഴിഞ്ഞ രണ്ടു മൂന്ന് ദിവസങ്ങളിൽ ഞാൻ നിന്നെ avoid ചെയുന്ന പോലെ നിനക്ക് തോന്നിയിരിക്കും,കുറച്ചു തിരക്കായി പോയി അതാണ്,ഞാൻ M.tech നു ചേരാൻ തിരുമാനിച്ചു നിനക്ക് അറിയാലോ സോഫ്റ്റ്‌വെയർ ജോബ് എനിക്ക് തീരെ പറ്റില്ല,പിന്നെ വീട്ടിൽ എല്ലാവര്ക്കും ഞാൻ വീണ്ടും പഠിക്കണം എന്നാണ് ആഗ്രഹം. M.tech കഴിഞ്ഞു ഏതെങ്കിലും ഗവന്മേന്റ്റ് കോളേജിൽ പഠിപ്പിക്കാൻ കേറണം,പറ്റിയാൽ p.h.d യും എടുത്തൽ കൊല്ലം എന്ന് ഉണ്ട്. അതിനിടയിൽ നമ്മുടെ ഈ relation അത് നടക്കുമെന്ന് എനിക്ക് തോന്നുന്നില്ല,നിനക്ക് ഉടനെ തന്നെ വീട്ടുകാർ കല്യാണം ആലോചിക്കാൻ തുടങ്ങും,എന്റെ ഈ അവസ്ഥയിൽ ഒരു കല്യാണത്തെക്കുറിച്ച് ഒന്നും ഇപ്പോൾ ചിന്തിക്കാൻ പറ്റില്ല എന്ന് നിനക്ക് അറിയാമല്ലോ..പിന്നെ വീട്ടുകാരെ വഞ്ചിക്കാൻ എന്തായാലും സാധിക്കില്ല,കുറെ വർഷം നമ്മളെ വളർത്തിയ വീട്ടുകരെക്കൾ അധികമായി നമുക്ക് എന്താ ഉള്ളത്.. അതുകൊണ്ട് കൂടുതൽ വിഷമങ്ങൾ ഉണ്ടാകുന്നതിനു മുൻപ് ഇതു അങ്ങ് അവസാനിപ്പിക്കുന്നത് അല്ലെ നല്ലത്....?"
ആമി എന്ത് പറയണം എന്ന് അറിയാതെ സ്തംഭിച്ചു നിന്ന്... എത്ര പെട്ടന്നാണ് എല്ലാം പറഞ്ഞു അവസാനിപ്പിച്ചത്,വരാൻ പോകുന്ന പ്രശ്നങ്ങളെ കുറിച്ച് ഒരുപാടു Discuss ചെയിതിട്ടു ഉള്ളതാണ്,ഹോ,,,അന്നൊന്നും ആകാശിന് വീണ്ടും പഠിക്കാൻ ചിന്ത ഇല്ലായിരുന്നല്ലോ...എല്ലാം അവസാനിപ്പിക്കാം എന്ന് പറയുന്നതിന് പകരം എനിക്ക് വേണ്ടി കാത്തിരിക്കുമോ എന്ന് ചോദിച്ച്രുന്നെങ്കിൽ ഒരു നൂറു വർഷം കാത്തിരിക്കാനും താൻ തയാറാകുമായിരുന്നു....ആമിയുടെ മൌനം കേട്ടിട്ടാകും ആകാശ് പറഞ്ഞു തുടങ്ങി..
"എനിക്കറിയാം ആമി വളരെ practical ആയി ചിന്തിക്കുന്ന ആളാണെന്ന്,പിന്നെ മറ്റു കുട്ടികളെ പോലെ കരഞ്ഞു ബഹളം വെക്കുന്ന കൂട്ടത്തിൽ അല്ലന്നും.."
അവനു വേണ്ടങ്കിൽ പിന്നെ തനിക്കു എന്തിനാണ് എന്നാണ് ആമി അദ്യും ചിന്തിച്ചത്,എന്നാലും കാത്തിരിക്കാൻ ഒരു വാക്ക് പറയാമായിരുന്നു .
"ഓക്കേ ആകാശ്...ബൈ " അവൾ ഒറ്റ വക്കിൽ ഉത്തരം പറഞ്ഞു നിർത്തി.
"എന്ന് വെച്ച് നമ്മൾ പണ്ടത്തെ പോലെ നല്ല friends ആയിരിക്കും..ആകാശ് പറഞ്ഞു.
ഫ്രണ്ട് പോലും ....എങ്ങനെ ഒരു Friend എനിക്ക് വേണ്ട എന്ന് പറയാൻ തോന്നിയെങ്കിലും ഒന്നും പറയാതെ അവൾ ഫോണ്‍ കട്ട് ചെയിതു...
"എന്ത് പറ്റി ആമി..?" കെവിന്റെ ചോദ്യം കേട്ടാണ് അവൾ ചിന്തയിൽ നിന്ന് ഉണർന്നത്..."ഹേ ഒന്നും എല്ലാ" അവൾ ഓഫീസിൽ നിന്ന് പതിയെ റൂമിലേക്ക് നടന്നു...
ഭാഗം 9 വീണ്ടും.....
ഇപ്പോൾ ഓരോ പ്രഭാതവും കൂടുതൽ ഇരുണ്ടതായിട്ടു ആണ് ആമി തോന്നുക,ഓരോ ദിവസവും എഴുനേൽക്കുമ്പോൾ ഇന്ന് ആകാശ് വിളിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കും,ഓഫീസും റൂമും അതിൽ കൂടുതൽ ഒന്നും എല്ലാ ഇപ്പോൾ ലൈഫിൽ. ആദ്യമൊക്കെ കുറച്ചു വിഷമം ഉണ്ടായെങ്കിലും അവൾ എല്ലാം മറക്കാൻ ശ്രമിച്ചു.ഒരു പ്രാവിശ്യം വീട്ടില് ചെന്നപ്പോൾ കല്യാണത്തെ കുറിച്ച് അച്ഛൻ സൂചിപ്പിക്കുക ഉണ്ടായി,എല്ലാം അച്ഛന്റെ ഇഷ്ടം പോലെ ചെയിതോ എന്ന് പറയനെ ആമിക്ക് തോന്നിയുള്ളൂ....
അങ്ങനെ ഇരിക്കുമ്പോൾ ആണ് കെവിൻ പറഞ്ഞത്:"ആമിക്ക് എന്റെ റൂം മേറ്റ് മെജോയെ ഓർമ്മയുണ്ടോ?"
"ഒന്നോ രണ്ടോ വട്ടം കെവിന്റെ കൂടെ കണ്ടിട്ട് ഉള്ളതല്ലാതെ വലിയ പരിചയം ഒന്നും എല്ല്ല." അവൾ പറഞ്ഞു..
"അവനു ആമിയെ ഇഷ്ട്ടപെട്ടു...ഒന്നു ആലോചിച്ചലോന്നു എന്നോട് ചോദിച്ചു.."
ആമി കുറച്ചു സമയത്തേക്ക് ഒന്നും മിണ്ടിയില്ല,"വീട്ടുകാരോട് ആലോചിക്കാതെ ഒന്നും പറയാൻ വയ്യ.." "ആമി അച്ഛന്റെ നമ്പർ തന്നാൽ മതി,വാക്കി ഞാൻ ചെയിതോളം.".കെവിൻ പറഞ്ഞു.
പിറ്റേന്ന് വൈകിട്ട് അമ്മ വിളിച്ചപ്പോൾ ചോദിച്ചു,"നീ ഈ ആഴ്ച എങ്ങോട്ട് വരുന്നില്ലേ?" "എന്താ വന്നിട്ട് എത്ര അതിയവിശ്യം?" ആമി പരുക്കനായി ചോദിച്ചിട്ടു.
"ഈ ആഴ്ച നിന്നെ പെണ്ണ് കാണാൻ ഒരു കൂട്ടര് വരുന്നു ഉണ്ട്..."
"എന്താ എത്ര പെട്ടന്ന് പെണ്ണ് കാണൽ ഒക്കെ? ആമി അതിശയത്തോടെ ചോദിച്ചു...
"അച്ഛൻ നിന്നോട് നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ "
പിന്നിട് ഒന്നും പറയാൻ അവൾക്കു തോന്നിയില്ല...
ഭാഗം 10 പൊൻവസന്തം .....
പെണ്ണ് കാണാൻ വന്ന ആളെ കണ്ടു ആമി അതിശയിച്ചു പോയി,മെജൊയും കൂടെ കെവിനും,നമ്പർ വാങ്ങിയപ്പോൾ എത്ര പെട്ടന്ന് വീട്ടിൽ എത്തും എന്ന് കരുതിയില്ല. മെജോ ഗുഡ് ലുക്കിംഗ് ആണ്,നല്ല ജോലിയും സാമ്പത്തികവും ഉള്ള വീട്ടിലെ പയ്യൻ തന്നെ,പക്ഷെ രണ്ടു മാസത്തിനകം കനാടക്ക് പോകാൻ ഒരുങ്ങി ഇരിക്കുകയാണ്,അത് കൊണ്ട് എത്രയും വേഗം കല്യാണം നടത്തണം അതാണ് അവരുടെ കണ്ടിഷൻ.
വീട്ടുകാർക്ക് എല്ലാം ഇഷ്ട്ടപെട്ട നിലയക്ക് ആമിക്കും ഒന്നും ചിന്തിക്കാൻ ഉണ്ടായിരുന്നില്ല,കല്യാണം നടന്നു ഗംഭീരം ആയി തന്നെ,പിന്നീടുള്ള നാളുകൾ ഒരു പൊൻവസന്തം ആയിരുന്നു എന്ന് പറയേണ്ടത് ഇല്ലാലോ,നാളുകൾ വേഗം കഴിഞ്ഞു പോയി.ആമി ഇപ്പോൾ കാനഡയിൽ വളരെ സന്തോഷവതിയാണ്,കുട്ടികൾ,വീട്,ജോലി അങ്ങനെ ഫുൾ ടൈം engaged ആണെന്ന് തന്നെ പറയാം...
വളരെ നാളുകള്ക്ക് ശേഷം ഇതാ ഇപ്പോൾ അച്ഛനെയും അമ്മയെയും കാണാൻ നാട്ടിലേക്കു തിരിച്ചു പോകുന്നു,സാധങ്ങൾ ഒക്കെ പായ്ക്ക് ചെയുമ്പോൾ ആണ് ആ മെയിൽ വന്നത്..."College reunion "അത് കണ്ടു അവൾ ആ മൈലിലുടെ ഒന്നു കണ്ണോടിച്ചു...
"എന്താ ആമി?" മെജോ ആണ്..
ഹേ..ഒന്നുല കോളേജ് reunion ന്റെ ഒരു മെയിൽ വന്നു അത് നോക്കിയതാ...ആമി പറഞ്ഞു
"എന്നാ അത് ?" മെജോ ചോദിച്ചു
"അത് നെക്സ്റ്റ് month "
അങ്ങനെ ആണെങ്കിൽ പോകാമല്ലോ...നമ്മൾ നാട്ടിൽ ഉള്ള സമയം ആരിക്കും
ആമി ഒന്നും പറഞ്ഞില്ല...
ഭാഗം 11 നാട്ടിലേക്കു...........
കുറെ നാളുകൾക്കു ശേഷം നാട്ടിലേക്കു...എല്ലാ പ്രവാസികളും അനുഭവിക്കുന്ന ഒരു സന്തോഷം ആമിയിലും ഉടലെടുത്തു,അച്ഛനും അമ്മയും തന്റെ വരവിനായി കത്ത് ഇരിക്കുകയാവും,മെജോയുടെ വീട്ടിൽ നിന്ന് ആണെങ്കിൽ ഒരുപാടു തവണ വിളിച്ചിരിക്കുന്നു,കുട്ടികളും ആകപ്പാടെ ത്രിൽ അടിച്ചു ഇരിക്കുകയാണ്,എയർപോർട്ടിൽ അച്ഛനും അമ്മയും എല്ലാം ഉണ്ടാകും..കുട്ടികൾ അകലേന്നുതന്നെ എയർപോർട്ടിൽ കാത്തു നില്ക്കുന്ന അച്ഛനെയും അമ്മയെയും കണ്ടു പിടിച്ചു കഴിഞ്ഞു...നാളുകൾക്ക് ശേഷം സ്വന്തം നാടിന്റെ ഗന്തം, അത് തരുന്ന ഒരു ആശ്വാസം കുറച്ചൊന്നുമല്ല.
"Dad എനിക്ക് ചിപ്സ് വേണം " വഴിയരികിൽ പല തരത്തിൽ ഉള്ള പലഹാരങ്ങൾ നിരത്തി വെച്ചത് കണ്ടു മോൻ ചിനുങ്ങുകയാണ്.
"മോന് എത്ര ചിപ്സ് വേണമെങ്കിലും അമ്മച്ചി ഉണ്ടാക്കി തരുമല്ലോ" ആമിയുടെ അമ്മ സ്നേഹത്തോടെ പറഞ്ഞു. "എനിക്കിപ്പോ വേണം " മോൻ വീണ്ടും ചിണുങ്ങാൻ തുടങ്ങി..
"ഓക്കേ..ഓക്കേ..ഞാൻ വാങ്ങി തരാം മോന്..".മെജോ പതിയെ വണ്ടിയിൽ നിന്ന് ഇറങ്ങി.
ഹൈവേയിൽ ചീറി പാഞ്ഞു വരുന്ന ഒരു വണ്ടി................................................................
എല്ലാം പെട്ടന്നായിരുന്നു.,ആമിയുടെ കണ്മുൻപിൽ വെച്ചു തന്നെ.കണ്ടുനിന്ന ആമി ബോതരഹിതയായി.ബോദം തെളിഞ്ഞപ്പോലെക്കും എല്ലാം കഴിഞ്ഞിരുന്നു......
മെജോയുടെ തണുത്ത ശരീരം,അതിനു മുൻപിൽ ഒന്നും ചെയനില്ലാതെ,കരയാൻ പോലും ത്രാണി ഇല്ലാതെ അവൾ ഇരിന്നു.കുഴിമാടത്തിനു മുൻപിൽ നിൽക്കുമ്പോൾ അന്ന് അതെ പള്ളിയിൽ മെജോയുടെ കൈ പിടിച്ചു ഇറങ്ങിയ ആമിയെ ആയിരുന്നു അവൾ ഓർത്തത്.
ഭാഗം 12 കാലം മായിക്കുന്ന മുറിവുകൾ...
കാലം എല്ലാവരെയും പോലെ ആമിയെയും മറക്കാൻ പഠിപ്പിച്ചിരിക്കുന്നു,ആഗ്രഹിച്ചത് എല്ലാം തന്നിട്ട് ഉണ്ട് ജീവിതത്തിൽ,ചിലപ്പോഴൊക്കെ ആഗ്രഹിക്കാത്തതും സ്വികരിച്ചേ മതിയകൂ..കാനടക്ക് തിരിച്ചു പോയെങ്കിലും മെജോയുടെ ഓർമ്മകൾ വല്ലാതെ വേട്ടയാടുന്നത് പോലെ തോന്നി ആമിക്ക്,നാട്ടിൽ എവിടെയെങ്കിലും ജോലി നോക്കണം,.
മെജോയുടെ കുഴിമാടത്തിൽ പൂവെച്ചു ഇറങ്ങുമ്പോൾ ആണ്,തന്റെ കാറിന്റെ അരികിൽ ആരോ കാത്തു നില്ക്കുന്നത് ആമി കണ്ടത്. ഇതു................ഇതു ആകാശ് അല്ലെ.. "ആകാശ് എന്താ എവിടെ?" ആമി അത്ഭുടതോടെ ചോദിച്ചു.
"ഞാൻ ആമിയെ കാണാൻ വന്നതാ..reunionനു ചെന്നപ്പോൾ ആണ് ആരോ പറഞ്ഞു എല്ലാ കാര്യങ്ങളും അറിയുന്നത്.ഞാൻ ഇപ്പോൾ ഒരു കോളേജിൽ അദ്യപകൻ ആയി ജോലി ചെയുകയാണ്.വളരെ നാളത്തെ ആലോചനകൾക്ക് ശേഷം അച്ഛന്റെയും അമ്മയുടെയും അനുവാദത്തോടെയാണ് ഞാൻ ഇപ്പോൾ വന്നത്..എത്രയും കാലം ഞാൻ എന്റെ അച്ഛനും അമ്മയ്ക്കും വേണ്ടി ജീവിച്ചു,ഇനി എനിക്ക് വേണ്ടി ജീവിക്കാൻ തിരുമാനിച്ചു.വരുന്നോ എന്റെ ജീവിതത്തിലേക്ക്............"
ആമി സ്ഥബ്തയായി നിന്നു.."പണ്ട് ആകാശ് സ്നേഹിച്ച ആമി അല്ല ഞാൻ ഇപ്പോൾ..ഞാൻ ഇന്ന് രണ്ടു കുട്ടികളുടെ അമ്മയാണ്,എനിക്ക് എന്റെ മെജോ മതി,മെജോയുടെ ഓർമ്മകൾ മതി" അവൾ വിതുമ്പി...
അകലെ ഉയരുന്ന പള്ളി മണികളെ നോക്കി ആമി നടന്നു
............................അവസാനിച്ചു....................