അങ്ങനെ വീണ്ടും നീലക്കുറിഞ്ഞി പൂത്തിരിക്കുന്നു,പത്രത്തിൽ ഒക്കെ വലിയ വാർത്തയാണ്.അത് കണ്ടപ്പോളാണ് 2 വർഷം മുൻപ് പഠിക്കുന്ന സമയത്ത് ഹോസ്റ്റലിൽ നിന്നു നീലക്കുറിഞ്ഞി കാണാൻ പോയ കാര്യും ഓർമ വന്നത്.
"ഹല്ലാ ഈ നീലക്കുറിഞ്ഞി നിങ്ങളുടെ നാട്ടിൽ അല്ലെ ശില്പാ,എന്നിട്ട് എന്താ ഞങളെ ഒന്ന് വിളിക്കാത്തെ വീട്ടിലേക്കു...." അഖിലയുടെ ചോദ്യും."മൂന്നാർ ആണ് കേരളത്തിലെ ഏറ്റവും നല്ല സ്ഥലം എന്നാ എന്റെ ഒരു അങ്കിൾ അവിടെ വർക്ക് ചെയിതോണ്ട് ഇരിന്നപ്പോ പറഞ്ഞെ.." സാനിയയുടെ വക അടുത്ത പ്രഘയാപനം."ഇവളുമാരെ ഒക്കെ ഞാൻ കൊണ്ട് പോകാം ഇപ്പോൾ ഇടുക്കിക്ക്.."ഞാൻ മനസ്സിൽ പറഞ്ഞു.കൊണ്ട് പോകാൻ ഉള്ള മടി കൊണ്ട് ഒന്നും അല്ല കേട്ടോ..ഞാൻ എന്റെ നാടിനെ കുറിച്ചും നാട്ടുകാരെ കുറിച്ചും ഒക്കെ കുറെ സത്യങ്ങൾ..സത്യങ്ങൾ മാത്രം പറഞ്ഞിട്ട് ഉണ്ട്. അതൊക്കെ ഇനി നുണയായാലോ എന്ന് കരുതിയിട്ടാ...ഞങ്ങളുടെ നാട് എന്ന് പറഞ്ഞാൽ വലിയ ഒരു സംഭവം ആണെന്നും മുന്നാറിനേക്കാൾ ഭംഗിയായത് കൊണ്ട് അവിടേക്ക് വരുന്ന വിനോദ സഞ്ചാരികൾ എല്ലാം ഞങ്ങടെ നാട്ടിൽ കുറെക്കാലം താമസിച്ചിട്ടെ മടങ്ങാരുല്ലു എന്നൊക്കെയാണ് ഞാൻ ചുമ്മാ അങ്ങ് തട്ടിയിരിക്കുന്നതു. അപ്പോളൊക്കെ വിചാരിച്ചോ ഇങ്ങനെ ഒരു വയ്യാവേലി വന്നു ചാടും എന്ന്....
അമ്മയോട് പറഞ്ഞപ്പോൾ അതിനിപ്പോ എന്താ ഹൈറേഞ്ച് ഒന്നും കാണാത്ത കുട്ടികൾ അല്ലെ,അവർ അതൊക്കെ ഒന്ന് വന്നു കണ്ടു പോകട്ടെ എന്നായി.ഛെ,,,.അതിനിപ്പോ വന്നു കാണാനോ ഞാൻ എന്താണെന്നു വെച്ചാൽ അവിടെ ഉള്ളതിനേക്കാൾ നന്നായി പറഞ്ഞു കൊടുക്കില്ലേ... എങ്ങനെ എങ്കിലും ഇവരുടെ ഈ വരവ് കുളമാക്കണം എന്ന് വിചാരിച്ചു ഇരിക്കുമ്പോൾ ആണ് പ്രതീക്ഷിക്കാതെ രണ്ടു മൂന്ന് ദിവസം അവധി വന്നത്."എന്നാൽ നമുക്ക് ഇടുക്കിക്ക് പോകാലെ...ഇനി ഇങ്ങനെ ഒരു ചാൻസ് കിട്ടിയെന്നു വരില്ല.." അശ്വതി അതാ സാധനങ്ങൾ ഒക്കെ പായ്ക്ക് ചെയ്യുന്നു. അമ്മേ ഇവളുമാർ അപ്പോൾ രണ്ടും കല്പ്പിച്ചു തന്നെ ആണല്ലോ..ഞാൻ എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നിന്നു.
പോകുന്നതിനു തലേ ദിവസം എല്ലാവരും ഭയങ്കര ത്രിലിൽ ആരുന്നു,"ശില്പ,, നീ അന്ന് പറഞ്ഞ ആ സംഭവങ്ങൾ ഒക്കെ കാണിച്ചു തരണേ"ഭവ്യ പറഞ്ഞു.."ഏതു സംഭവം ഞാൻ അങ്ങനെ ഒക്കെ പറഞ്ഞിട്ട് ഉണ്ടോ, ഈശ്വര എന്റെ സത്യങ്ങൾ എല്ലാം ഇപ്പോൾ വെളിച്ചതകുലോ.. എന്തൊക്കെയാണോ അവിടെ ചെന്നിട്ടു ഇവരു ചോദിയ്ക്കാൻ പോണേ..."എല്ലാവരും സന്തോഷത്തോടെയും ഞാൻ ആകുലതയോടെയും എന്ന് പറഞ്ഞാൽ പോര,ഈ ഉരുൾ പൊട്ടൽ തലയ്ക്കു മീതെ വന്നു നിന്നിട്ട് ഒലിച്ചു പോകാൻ തയ്യാറായിക്കോ എന്ന പറയില്ലേ, അത് പോലെയും ഉറങ്ങാൻ കിടന്നു.
അങ്ങനെ രാവിലെ ഈ എട്ടു പത്തു പെണ്‍പിള്ളേരെയും കൂട്ടി ഞാൻ എന്റെ നാട്ടിലേക്ക്... നമ്മുടെ സ്വന്തം ഇടുക്കിയിലേക്ക് യാത്രയായി,ബുസിലാനുട്ടോ യാത്ര. ബസിൽ കയറി അരമണിക്കൂർ കഴിഞ്ഞപ്പോ ഒരുത്തി ചോദിക്കുവാ എത്താറായൊന്നു.. ഇവരെ ഞാൻ ഇടുക്കിവരെ കൊണ്ട് പോകുമോ ദൈവമേ എന്ന് ഞാൻ മനസ്സിൽ ഓർത്തു. അങ്ങനെ ബസ് ഇങ്ങനെ നീങ്ങിക്കൊണ്ട് ഇരിക്കുവാണ്, ഏകദേശം ഇടുക്കി ജില്ലയിലേക്ക് കടക്കുമ്പോൾ നമ്മുടെ അഭിമാനങ്ങൾ ആയ പർവതങ്ങളും ചെറിയ വെള്ള ചട്ടങ്ങളും ഒക്കെ കണ്ടു തുടങ്ങി, ആദ്യമായി വരുന്നതല്ലേ കാഴ്ചകൾ എല്ലാം നന്നായി കണ്ടോട്ടെ എന്ന് കരുതി ഞാൻ അവരെ ബസിന്റെ മുൻസീറ്റിൽ തന്നെയാണ് ഇരുത്തിയിരുന്നത്. ദേ...കുറച്ചു കഴിഞ്ഞപ്പോൾ അക്ഷ ബസിന്റെ മുൻപിൽ എഴുനേറ്റു നിന്നു പറയുന്നു..."ഹായ് ദേ മലകൾ കാണാൻ നല്ല ഭംഗി ഉണ്ടല്ലേ" എന്ന് അത് കേട്ട് ബസിൽ ഉണ്ടായിരുന്ന ഡ്രൈവർ അടക്കം എല്ലാരും അവളെ ഒന്ന് നോക്കി, ഇത് എവിടുന്നു വരുന്നു എന്ന ഭാവത്തിൽ. അവൾ തിരുവനന്തപുരംകാരിയാണ്,ഇവളെന്താ ഇത് വരെ മല കണ്ടിട്ടില്ലേ, ഞാൻ അവളെ നോക്കി ഒന്ന് കണ്ണ് ഉരുട്ടി, കുറച്ചു കഴിഞ്ഞപ്പോൾ അകലെ പർവതങ്ങളിൽ നിന്നു ഒലിച്ചു വരുന്ന വെള്ളം കണ്ടു... "hi water fall "എന്ന് പറഞ്ഞായി അടുത്ത ബഹളം.എന്റെ പോന്നോ ഇവളുമാരെ ഒക്കെ ഏതു സമയത്താണോ ഞാൻ ഇടുക്കി കാണിക്കാൻ കൊണ്ട് വന്നത് എന്നോർത്ത് ഞാൻ തലയിൽ കൈ വെച്ചു.
അങ്ങനെ നമ്മുടെ ഹൈറേഞ്ച് എത്തി തുടങ്ങി,അതിയാവിശ്യം വളവുകളും പുളവുകളും ഒക്കെ ഉള്ള റോഡ് ആണേ, പക്ഷെ ഞങൾ ഇടുക്കിക്കാർക്ക് അത് വലിയ വളവോന്നുമല്ല.ഡ്രൈവർ ആ വഴി ഒക്കെ ഓടിച്ചു നല്ല പരിശീലനം ഉള്ള ആൾ.അദ്ദേഹം ഓരോ വളവിലും തന്റെ കഴിവ് തെളിയിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു, accelerator നിന്നു ഒരിഞ്ചു പോലും കാല് എടുത്തില്ല.ഓരോ വളവു എത്തുമ്പോഴും ഇവർ,എന്ന് വെച്ചാൽ എന്റെ സഹപാഠികൾ കൂവി വിളിച്ചു കൊണ്ടിരുന്നു,ആദ്യമൊക്കെ ബസിൽ ഉള്ളവർ എന്നെയും കൂടെ ഉള്ളവരെയും തുറിച്ചു നോക്കി കൊണ്ട് ഇരുന്നെങ്കിലും പിന്നീടു മടുത്തിട്ട് ആണെന്ന് തോന്നു അവരൊക്കെ ഓരോ പണികളിൽ ഏർപ്പെടാൻ തുടങ്ങി. മടുക്കുമ്പോൾ തന്നെ നിറുത്തട്ടെ ഈ കൂവൽ എന്ന് ഞാനും മനസ്സിൽ കരുതി. അങ്ങനെ ഇരിക്കുമ്പോൾ ആണ് ഒരു വളവിൽ വെച്ചു ഒരു ലോറി എതിരെ വരുന്നത്,നമ്മുടെ അതിവിദ്ദ്വാൻ ആയ ഡ്രൈവർ തൊട്ടടുത്ത്,മുട്ടി മുട്ടിയില്ല എന്ന അവസ്ഥ വന്നപ്പോൾ വണ്ടി ഒന്ന് നന്നായി വെട്ടിച്ചു, ധാ കിടക്കുന്നു നമ്മുടെ കൂടെ വന്ന ഒരു സഹപാഠി നിലത്തു.. .അയ്യോ എനിക്ക് ചിരി അടക്കാതിരിക്കാൻ കഴിഞ്ഞില്ല,അല്ലെങ്കിലും അവൾക്കു അങ്ങനെ തന്നെ വേണം,അവളുടെ assignment എനിക്കൊന്നു കോപ്പി അടിക്കാൻ തരാമോന്നു ചോദിച്ചിട്ട് തന്നില്ല,അപ്പൊ ഞാൻ വിചാരിച്ചതാ ഒരു തള്ളു കൊടുക്കണം എന്നു. പാവത്തിന്റെ നടുവോടിഞ്ഞെന്ന തോന്നുന്നേ,എല്ലാരും കൂടി പിടിച്ചു എഴുനെല്പ്പിച്ചു വെള്ളമൊക്കെ കൊടുത്തു ആശ്വസിപ്പിച്ചു. പിന്നെയും കുറച്ചു കഴിഞ്ഞപ്പോൾ അല്ലലെ പൂരം,ഓരോരുത്തർ ആയി ശർദ്ദിക്കാൻ തുടങ്ങിയിരിക്കുന്നു. ആകെപ്പാടെ വെട്ടിലായി,ഞാൻ ആണെങ്കിൽ cover ഉം വെള്ളവുമായി ബസിലൂടെ ഓട്ടമായി, എല്ലാവരെയും പരിചരിക്കാൻ ഈ പാവം ഞാൻ മാത്രമേ ഉള്ളു എന്നു കരുതണം. അങ്ങനെ ഞങ്ങൾ എന്റെ നാട്ടിൽ എത്തി. അപ്പോളേക്കും എല്ലാവരും ഏകദേശം ശവം ആയി എന്നു പറയുന്നതാവും ഭേദം. ബസിൽ നിന്നു ഓരോരുത്തരെയും താങ്ങി പുറത്തു എത്തിക്കേണ്ട ചുമതല എന്റെതാണല്ലോ. പാവം പിള്ളേർ രാവിലെ ഒരുങ്ങി നല്ല ഗ്ലാമർ ആയി വന്നതാണ്,എന്നെ ആദിവാസി എന്ന് വിളിച്ചു കളിയാക്കിയിരുന്നതാ,ഇപ്പോൾ കണ്ടാൽ ഈ പ്രാചീന ശില യുഗത്തിൽ താമസിച്ചിരുന്ന ആദിവാസികളെക്കാൾ കഷ്ടം ആയിട്ടാണ് ഓരോരുത്തരുടെയും മുഖം. ബസിൽ നിന്നു ഇറങ്ങി നേരെ നില്ക്കുവാൻ പോലും ആർക്കും ശക്തി ഇല്ലായിരുന്നു. എല്ലാവരും കൂടി അദ്യും കണ്ട കട തിണ്ണയിൽ അങ്ങ് കേറി ഇരിന്നു. എന്റെ നാട്ടുകാരൊക്കെ ഇവർ എവിടുന്നു കുറ്റിയും പറിച്ചു വന്നതാണ് എന്ന മട്ടിൽ നോക്കുന്നു ഉണ്ട്. എന്തായാലും അവിടെ ഒരു scene create ചെയ്യാൻ താല്പര്യം ഇല്ലാത്തത് കൊണ്ടും പിന്നെ എന്റെ സ്വന്തം നാടായത് കൊണ്ടും ഞാൻ അവരെ എല്ലാം വാരി കെട്ടി വേഗം വീട്ടിലേക്കു വെച്ചടിച്ചു.
എന്റെ വീട്ടിൽ.......................
(ഞെട്ടേണ്ട എന്റെ വീടോന്നും അല്ല...എന്നാലും ജാടക്ക് കുറവൊന്നും വരുതരുതല്ലോ...)
കുറ്റാ കുറ്റിരുട്ടു ....ആ ഇരുട്ടിൽ ആരുടെയൊക്കെയോ കാൽ പെരുമാറ്റം...ചിൽ...ചിൽ....Horror story യിലേക്ക് വഴി മാറിയോ എന്നു ചിന്തിക്കേണ്ട,രംഗം എന്റെ വീട് തന്നെ,ആ ചിൽ എന്നു കേട്ടത് എന്റെ അനിയത്തിയുടെ പാദസ്വരത്തിന്റെ ശബ്ദം ആണ്. മലബുഴയിലെ യക്ഷിയുടെ അത്രയൊന്നും വരില്ലന്കിലും ആളൊരു കിടിലൻ സംഭവം ആണെന്ന് വഴിയെ മനസിലയിക്കോളും. "രാത്രിയിൽ ഇതൊരു പ്രേതാലയം പോലെ ഉണ്ടല്ലോ,അടുത്തെങ്ങും ഒരൊറ്റ മനുഷ്യർ ഇല്ല,ചീവിടിന്റെ ശബ്ദം മാത്രം."അക്ഷയുടെ കമെന്റ് ആണ്."നീ ഞങ്ങളെ കൊല്ലാൻ എങ്ങാനും കൊണ്ട് വന്നതാണോ" അഖില എന്നോട് സംശയത്തോടെ ചോദിച്ചു."എന്തായാലും നേരം വെളുക്കട്ടെ ഒന്ന് കിടന്നു ഉറങ്ങു"ഞാൻ ലൈറ്റ് അണച്ച് കിടക്കയിലേക്ക് ചാഞ്ഞു
ദോഷം പറയരുതല്ലോ നമ്മുടെ കൂട്ടുകാർ എല്ലാം ഭയങ്കര വൃത്തി ഉള്ള കൂട്ടത്തിൽ ആണ്,അതിരാവിലെ അതും ഈ കൊച്ചു വെളുപ്പാം കാലത്ത് ,മരം കോച്ചുന്ന തണുപ്പത്ത് അതാ..രാവിലെ എഴുനേറ്റു കുളിക്കുന്നു,അതും നല്ല ഐസ് കട്ട പോലെത്തെ വെള്ളത്തിൽ. എല്ലാത്തിനും വട്ടു തന്നെ,ഞാൻ വീണ്ടും മൂടി പുതച്ചു കിടന്നു,മുതുകത്തു ആരോ ചവിട്ടുന്നത് പോലെ തോന്നിയിട്ടാണ് ഞാൻ പുതപ്പു മാറ്റി നോക്കിയത്, ആരായിരിക്കും..... ഇന്നലെ ഞാൻ പറഞ്ഞില്ലേ ഒരു യക്ഷിയുടെ കാര്യം അത് തന്നെ,my dearest sister , സ്നേഹ എന്നാണ് പേരെങ്കിലും ആ പേരിനോട് ഒരു കൂറും അവൾ പുലർത്താറില്ല. "കൂട്ടുകാരെല്ലാം റെഡി ആയി നീ ഇവിടെ മൂടി പുതച്ചു കിടന്നോ,അവരെ സ്ഥലങ്ങൾ ഒന്നും കൊണ്ട് പോയി കാണിക്കെണ്ടായിരിക്കും." എന്നു പറഞ്ഞു എന്റെ പുതപ്പും വലിച്ചു താഴെ ഇട്ടിട്ടു അവൾ ഒരു പോക്ക് പോയി. ഞാൻ പല്ല് തേക്കാൻ നോക്കുമ്പോഴതാ എല്ലാവരും രാവിലെ കുളിച്ചു സുന്ദരിമാരായി നില്ക്കുന്നു.പിന്നെ ഞാനും കുളിക്കാത്ത സുന്ദരിയായി അവരോടോപ്പോം യാത്രയായി.
ആദ്യം പോയത് രാമക്കല്മേട്ലേക്ക് ആണ്,നമ്മുടെ നാട്ടിലെ വളരെ വലിയ ഒരു പർവ്വതം ആണ് അത്,അതിന്റെ മുകളിൽ കയറി നിന്നാൽ താഴെ തമിൾ നാടിന്റെ പച്ച പട്ടു വിരിച്ചു നില്ക്കുന്ന കുറെ കൃഷി സ്ഥലങ്ങളും കാറ്റാടി യന്ത്രങ്ങളും പിന്നെ നല്ല കുളിർ കാറ്റും ഒക്കെ ആസ്വദിക്കാം. ഞാനും അനിയത്തിയും ആദ്യം ആരു മുകളിൽ ചെല്ലും എന്നു മത്സരിച്ചു ഓട്ടമായി,കുറെ ഓടി കഴിഞ്ഞു തിരിഞ്ഞു നോക്കിയപ്പോൾ നമ്മുടെ കൂടെ വന്നവരെ ആരെയും കാണുന്നു ഇല്ല. ഇവർ ഇതു എവിടെ പോയി എന്നറിയാൻ ആയി ഞാൻ തിരിച്ചു ഇറങ്ങി ചെന്നു,അപ്പോഴതാ ഒരു മരച്ചുവട്ടിൽ എല്ലാവരും നില്ക്കുന്നു,"ഹല്ലാ ശില്പ ഈ മല മുഴുവൻ നമ്മൾ കേറണോ "ഭവ്യ ചോദിച്ചു. പിന്നെ കേറാതെ,മലമുകളിൽ ഞങളെ കാത്തു നില്ക്കുന്ന കാഴ്ചകൾ ഞാൻ എന്റെതായ ഭാവനയും കൂടി ചേർത്തു വിശദീകരിച്ചു. അവസാനം അങ്ങനെ ഞങൾ മല കയറാൻ തുടങ്ങി.
"ആയോ എന്റെ പോന്നോ...എന്റെ ചെരുപ്പ് പൊട്ടി" അക്ഷ അവിടെ ഇരിന്നു കരയാൻ തുടങ്ങി,"ഹോ .."ഞാൻ ഇപ്പോ വീഴും" അഖിലയും തളർന്നു. കുറച്ചു കയറി ചെന്നാൽ താഴെ പരന്നു കിടക്കുന്ന തമിൾ നാട് കാണാം എന്നു ഉണ്ടായിരുന്നതിനാൽ അവർ കുറച്ചു കയറി അവിടെ നിന്നു എല്ലാം കണ്ടു, എനിക്ക് ആ മലയുടെ ഏറ്റവും മുകളിൽ പോയി നിന്നു കാറ്റു കൊള്ളണം എന്നു ഉണ്ടായിരുന്നെങ്കിലും ആരും വരാൻ തയാറകത്തതിനാൽ ഞാൻ ആ ശ്രമം ഉപേക്ഷിച്ചു.
"ഇവരെന്താ ഇവിടെ നിന്നു വാരത്തെ,പോകേണ്ടേ വീട്ടിലേക്കു..."ഞാൻ അവരോടു ചോദിച്ചു. ഹോ കുറച്ചു കഴിഞ്ഞു പോകന്നെ,വൈകിട്ടു ആകട്ടെ,അക്ഷ അവിടെ നിന്നു പോരുന്ന ലക്ഷണം ഒന്നും കാണുന്നില്ല,"ഹല്ലാ...ഇനിയും നമ്മൾക്ക് കുറെ സ്ഥലങ്ങൾ കാണാൻ ഉണ്ട്,പോകേണ്ടേ" ഞാൻ പറഞ്ഞു."കുറച്ചു കഴിഞ്ഞു പോകാം.."എല്ലാരും അവിടെ ഇരിപ്പ് ഉറപ്പിച്ചു.കുറച്ചു നേരത്തെ ഇറങ്ങിയിരുന്നെങ്കിൽ തേക്കടി കൂടി പോകാമായിരുന്നു,അതെങ്ങനാ ഒരിടത് ചെന്നാൽ ഇവറ്റകൾ ഇവിടെ ടെന്റ് കെട്ടി താമസം തുടങ്ങില്ലേ ഞാൻ മനസ്സിൽ വിചാരിച്ചു.
പിന്നെ നമ്മുടെ കുട്ടിക്കാനം റൂട്ടിൽ ഒന്ന് കറങ്ങി,ഈ തേയില ചെടികൾ ഒക്കെ കാണുമ്പൊൾ പശു പച്ച പുല്ലു കാണുന്നത് പോലെയാണ് എല്ലാരും ഇറങ്ങി ഓടുന്നത്.എന്താണാവോ ഇതിനു ഇത്ര വിശേഷം...മലയിടുക്കിലൂടെ ഒഴുകി വരുന്ന തൂവെള്ള മുത്തുകൾ പോലുള്ള വെള്ള ചാട്ടങ്ങൾ എല്ലാവരുടെയും കണ്ണുകളെ കുളിരനിയിപ്പിച്ചു.
വീണ്ടും വൈകുനേരം രംഗം എന്റെ വീടുതന്നെ,രാവിലെ കണ്ട ഉത്സാഹം ഒന്നും ആരിലും കാണാൻ ഇല്ല,മടുത്തു അവശരായിട്ടാണ് തിരിച്ചു വരവ്. കുളിക്കാൻ പലർക്കും മടി,രാത്രിയിൽ നല്ല തണുപ്പ് ഉണ്ടേ, പിന്നെ രാവിലെ നല്ല തണുത്ത വെള്ളത്തിൽ കുളിച്ചു ചിലക്കു പനിയും ജലദോഷവും. എല്ലാവരും ഉറങ്ങാനുള്ള പുറപ്പാടാണ്. പക്ഷെ ഞാൻ അങ്ങനെ അല്ലാട്ടോ,ഈ മടിച്ചികളുടെ ഇടയിൽ ആളാകാനുള്ള ഒരു അവസരം ഞാനായിട്ട് നഷ്ട്ടപ്പെടുത്തുമോ,വീശാലമായി കുളിച്ചു ആർഭാടം ആയി തന്നെ ഞാൻ കിടന്നുറങ്ങി.
ഇന്നു നമ്മുടെ ടാർഗറ്റ് ഇടുക്കി ഡാമും പരിസര പരിസരങ്ങലുമാണ്. ഓരോ പ്രാവിശ്യം ഇടുക്കി ഡാം സന്ദർശിക്കുംപോഴും പുതിയ അനുഭവങ്ങൾ ആണ്, ഇടുക്കിക്ക് എന്നും അഭിമാനം ആയി ഉയർന്നു നില്ക്കുന്ന കുറവൻ,കുറത്തി മലകൾ,പിന്നെ നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ആ പനിനീർ,കുളിർ കാറ്റു പോലും ആ ഓളങ്ങളെ ശല്യ പെടുത്താതെ മെല്ലെ കടന്നു പോകുന്നു. ലോകത്തിലെ രണ്ടാമത്തെ ആർച്ച് ഡാം,ഏഷ്യയിലെ ഒന്നാമതെത്തും,എല്ലാവരും അത്ഭുടത്തോടെ നോക്കി കണ്ടു. അതിനു അടുത്ത് ഒരു ചെറിയ പാർക്കും ഉണ്ട്,വളരെ പ്രകൃതി രമണീയമായ ശൈലിയിൽ നിർമ്മിച്ചത്. അവിടെ നിന്നാൽ ഇടുക്കി ഡാമിന്റെ മനോഹാരിത നന്നായി ആസ്വദിക്കാം. അവിടെ ഒരു ചെറിയ തടാകത്തിൽ ബോടിംഗ് നടത്തുന്നുന്നുണ്ടാന്കിലും ബോട്ടിൽ കയറാൻ ഞാൻ ആരെയും അനുവദിച്ചില്ല,നീന്തൽ അറിയാത്ത ടീംസ് ആണേ,എങ്ങാനും ബോടിനു വല്ലതും പറ്റിയാൽ പിന്നെ ഞാൻ തന്നെ അവരെയും വലിച്ചു കയറ്റേണ്ടി വരും. പക്ഷെ എല്ലാവരും വളരെ സന്തോഷത്തിൽ ആയിരുന്നു കേട്ടോ,പ്യുപയിൽ നിന്നു രൂപമാറ്റം സംഭവിച്ചു ശലഭങ്ങൾ ആയി മാറി കഴിഞ്ഞാൽ അവയ്ക്ക് പറക്കാനായി ഒരു വെന്പൽ ഉണ്ടാകും,അത് പോലെയായിരുന്നു എന്റെ കൂട്ടുകാർ അപ്പോൾ.
"നമുക്ക് ഇനി ഡാമിന്റെ ബോട്ടം ഇല്ലെ അവിടെ പോയാലോ..." ഞാൻ എല്ലാവരോടും ആയി ചോദിച്ചു."OK..lets go ..."എല്ല കാര്യങ്ങൾക്കും ആദ്യം ചാടി ഇറങ്ങുന്ന അഖില പറഞ്ഞു. അങ്ങനെ ഞങൾ ഡാമിന്റെ ഏറ്റവും അടി ഭാഗത്ത് എത്തി. എല്ലാവരും അതിന്റെ ഉയരവും വീതിയും എല്ലാം കണ്ടു അന്തം വിട്ടു. ഞാൻ അപ്പോൾ ഡാമിനെ കുറിച്ചു അതിന്റെ ചരിത്രവും കുറവൻ,കുറത്തി മലകളുടെ പ്രാധാന്യത്തെ കുറിച്ചുമൊക്കെ വിശദമായി പറഞ്ഞു കൊടുക്കാൻ തുടങ്ങി.(അല്ലെല്ന്കിലും മറ്റുള്ളവരുടെ മുൻപിൽ ആളാകാനുള്ള അവസരം ഒന്നും ഞാൻ പഴക്കാറില്ല :) ) അപ്പോളാണ് ആ കുറവൻ കുറത്തി മലകളെ തൊട്ടു കൊണ്ട് അശ്വതിക്ക് ഒരു ഫോട്ടോ എടുക്കാൻ മോഹം. എന്നാൽ പിന്നെ അങ്ങനെ ആകട്ടെ,ഞങൾ അങ്ങോട്ട് വെച്ചടിച്ചു,കുറവൻ മലയെ തൊട്ടും,തലോടിയും,കയറി കിടന്നുമൊക്കെ ഫോട്ടോ എടുത്തു. പിന്നെയാണ് എന്നാൽ പിന്നെ ഡാമിന്റെ ചുമരു കൂടി തൊട്ടു നിന്നു ഒരു ഫോട്ടോ എടുത്തൽ എന്താണെന്നു ചിന്തിച്ചത്. ഞങളുടെ ഈ ഫോട്ടോ പോസിംഗ് ഒക്കെ കണ്ടു ഒരാൾ കുറച്ചു അകലെ നില്പ്പുണ്ടായിരുന്നു,അയാൾ ഞങളെ കൈ കൊട്ടി വിളിച്ചു അങ്ങോട്ട് ചെല്ലാൻ പറഞ്ഞു. ഇയാൾ എന്തിനാ നമ്മളെ വിളിക്കുന്നെ ഞാൻ ഒരു നിമിഷം സംശയത്തോടെ നിന്നു. ഇത്രയും സുന്ദരികളായ കുറെ കുട്ടികളെ ഒരുമിച്ചു കണ്ടപ്പോൾ പരിചയപ്പെടാൻ ആകും ഭവ്യ പറഞ്ഞു,അയാളെ നിരാശ പെടുത്തേണ്ട ചുമ്മാ ഒന്ന് പോയേച്ചു വരാം. ഞങൾ അങ്ങോട്ട് നടന്നു. അവിടെ ചെന്നപ്പോൾ അതാ uniform ഇട്ട ഒരു പോലീസുകാരൻ ഇറങ്ങി വരുന്നു,ഞങളെ വിളിച്ചതും ഒരു പോലീസുകാരൻ തന്നെ. അയാൾ ഭവ്യയെ വളരെ ക്രുരമായി നോക്കിക്കൊണ്ട് ചോദിച്ചു,"എവിടുന്നു വരുന്നു"ഭവ്യ അങ്ങനെ വിട്ടു കൊടുക്കുമോ..."I 'm from calicut " വളരെ സ്റ്റയിൽ ആയി അങ്ങ് പറഞ്ഞു,"കോഴിക്കൊടുകർക്കെന്താ ഇവിടെ കാര്യം?" പോലീസുകാരൻ വിടാൻ ഭാവം ഇല്ല."ഞങൾ സിവിൽ എഞ്ചിനീയറിംഗ് സ്ടുടെന്റ്സ് ആണ് അപ്പോൾ ഈ ഡാമിന്റെ കണ്‍സ്ട്രക്ഷൻ ഒക്കെ ഒന്ന് കണ്ടിരിക്കമെന്നു കരുതി വന്നതാ". ഈ പ്രാവിശ്യം ഉത്തരം പറഞ്ഞത് അശ്വതിയാണ്. നോക്കണേ...എവിടെയായാലും ഞങൾ ജാട ഒട്ടും കുറയ്ക്കില്ലേ,കോളേജ് വർക്ക് ഷോപ്പിൽ ടാര് പൊടി കണ്ടു സിമന്റ് ആണോന്നു ചോദിച്ച കക്ഷിയാണ് ഡാമിന്റെ കണ്‍സ്ട്രക്ഷൻ പഠിക്കാൻ വന്നിരിക്കുന്നത്. അപ്പോളാണ് അശ്വതിയുടെ കൈയിൽ ഇരിക്കുന്ന ക്യാമറ അയാളുടെ ശ്രദ്ധയിൽ പെട്ടത്."നിങൾ എടുത്ത ഫോട്ടോ ഒക്കെ ഒന്ന് കാണട്ടെ" പോലീസുകാരൻ പറഞ്ഞു,അവൾ ഓരോന്നായി കാണിക്കാൻ തുടങ്ങി,അപ്പോൾ അയാൾ ചോദിച്ചു അവിടെ ആ ബോർഡിൽ എന്താ എഴുതിയിരിക്കുന്നത് ഇന്നു കണ്ടോ,അപ്പോളാണ് ആ ബോർഡ് ഞങൾ കാണുന്നത്,അതിൽ 1.സന്ദർശകർക്ക് അനുവാദം എല്ലാനും,2.ഫോട്ടോ എടുക്കാൻ പാടില്ലാന്നും.വെറുതെയല്ല എല്ലാവരും കുറച്ചു മാറി നിന്നു കണ്ടിട്ട് പോകുന്നത്. ഞങൾ മാത്രമാണ് ആ ബോർടെർ കടന്നു അകത്തു കയറിയത്. "ഉത്തരവാദിത്തപ്പെട്ടവർ വരാതെ നിങ്ങളെ എവിടുന്നു പറഞ്ഞു വിടില്ല" അയാൾ പറഞ്ഞു.അക്ഷ പതിയെ പുറകോട്ടു വലിഞ്ഞു "ശില്പ ഓടിക്കോ "എന്നു പറഞ്ഞു ഒറ്റഓട്ടം,പുറകെ ഞങ്ങളും,അയാൾ വിസിൽ ഊതി ഞങളെ വിളിച്ചു പറഞ്ഞു "ഗേറ്റിൽ സെക്യൂരിറ്റി ഉണ്ട്,നിങ്ങൾക്ക് പുറത്തു കടക്കാൻ ആവില്ല,തിരിച്ചു പോരെ"ഞങൾ എന്ത് ചെയണം എന്നറിയാതെ പകച്ചു നിന്നു.അവസാനം വീണ്ടും അയാളുടെ അടുതെത്തി,ഞാൻ പറയാൻ തുടങ്ങി,"സർ,എന്റെ വീട് മുരിക്കാശേരിയില..ഞാൻ എന്റെ ഫ്രെണ്ട്സിനെ ഇടുക്കി കാണിക്കാൻ കൊണ്ട് വന്നതാ.." "അപ്പോൾ അദ്യും കോഴിക്കൊടനെന്നു പറഞ്ഞതോ? " അയാൾ ചോദിച്ചു."അത് എന്റെ മാത്രം വീടാ.."ഭവ്യ കരയാൻ തുടങ്ങി,അത് കണ്ടു കൂടെ നിന്ന ആള്ക്ക് കുറച്ചു മനസലിവ് ഉണ്ടായെന്നു തോന്നുന്നു,"മുരിക്കശ്ശേരിയിൽ എവിടാ വീട്?" അയാൾ ചോദിച്ചു."പോലീസ് സ്റ്റേന്റെ അടുത്തായി വരും" ഞാൻ പറഞ്ഞു "അഹ...അവിടുത്തെ എസ്.ഐ എന്റെ ഫ്രണ്ട് ആണ് അറിയുമോ എന്നു ചോദിച്ചു. ദിവസവും ആ പോലീസ് സ്റ്റേന്റെ മുൻപിൽ കൂടെയാണ് ഞാൻ പോകുന്നത് എങ്കിലും ഇതുവരെ പോലീസ് സ്റ്റേനിലേക്ക് തിരിഞ്ഞു പോലും നോക്കിയിട്ടില്ല,പേടിച്ചിട്ടു അല്ലാട്ടോ,സമയം കിട്ടഞ്ഞിട്ട...അതിപ്പോ ഇയാളോട് പറയാൻ പറ്റുമോ.. വീണ്ടും ഞാൻ അവിടെ കിടന്നു ഉരുളാൻ തുടങ്ങി."സർ ഈ പിള്ളേര് കുഴപ്പക്കാർ അല്ലാന്നു തോന്നുന്നു വിട്ടെക്കാലെ " ഒരാൾ പറഞ്ഞു "ആ ഫോട്ടോ എല്ലാം ഡിലീറ്റ് ചെയിതു കലഞ്ഞൊനം. നിങൾ വല്ല "തീവ്രവാദികൾ മറ്റോ ആണോ എന്നു ഞങൾ എങ്ങനാ അറിയുക " "ഹേ..ഞങൾ പാവം പിള്ളേരാ.."എന്നു പറഞ്ഞു ഭവ്യ വിശദീകരണം തുടങ്ങിയെങ്കിലും ഞാൻ അവളുടെ വായ് പൊത്തി."ഓക്കേ ..പോയിക്കോ " അയാൾ പറഞ്ഞു. അത് കേട്ടതും ജീവനും കൊണ്ടോടി ഞങൾ രക്ഷപെട്ടു.
(ഇവിടെയാ തൊട്ടു ഫോട്ടോ എടുക്കാൻ ഞങൾ പോയെ.... )
"നാളെ ക്ലാസ്സ് ഉണ്ടന്ന്" രാത്രിയിൽ അത്താഴം കഴിച്ചു കൊണ്ടിരുന്നപ്പോൾ മഞ്ജു ഫോണിൽ നോക്കി പറഞ്ഞു.."എഹ്ഹ്...ക്ലാസ്സോ...ഞങൾ എല്ലാവരും ഒരേ സ്വരത്തിൽ ചോദിച്ചു,"അതെ ക്ലാസ്സ് ഉണ്ട്,പോകേണ്ടേ നമുക്ക്...."അവൾ പറഞ്ഞു."അപ്പോൾ നീലക്കുറിഞ്ഞി?" അക്ഷ സങ്കടത്തോടെ ചോദിച്ചു.. "നീലക്കുറിഞ്ഞി കാണണമെങ്കിൽ ഒരു ദിവസം കൂടി നിന്നെ മതിയാകു..." അമ്മ പറഞ്ഞു..അത് പറ്റില്ല ക്ലാസ്സ് ഉണ്ടെങ്കിൽ പോണം എക്സാം അടുക്കാറായി കുറെ വർക്കുകൾ തീർക്കാനു ഉണ്ട്. ഞങൾ സങ്കടത്തോടെ പരസ്പരം നോക്കി,അങ്ങനെ ഞങൾ യാത്രയാവുകയാണ് നീലക്കുറിഞ്ഞികൾ കാണാതെ,ഇനി എന്നെങ്കിലും കാണാം എന്ന പ്രതീക്ഷയിൽ,ഞങ്ങൾക്ക് വേണ്ടി വീണ്ടും ഒരിക്കൽ പൂക്കും എന്ന പ്രതീക്ഷയിൽ...


